പോ​ലീ​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി രൂ​പീ​കരി​ക്കാ​ൻ തീ​രു​മാ​നം
Wednesday, February 24, 2021 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ബാ​​​ർ സ്പെ​​​ഷ​​​ൽ പോ​​​ലീ​​​സി​​​ന്‍റെ നൂ​​​റാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി എം​​​എ​​​സ്പി കാ​​​ന്പ​​​സി​​​ൽ കേ​​​ര​​​ള പോ​​​ലീ​​​സ് ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ഡ​​​മി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഫു​​​ട്ബോ​​​ൾ താ​​​ര​​​വും കേ​​​ര​​​ള പോ​​​ലീ​​​സി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യ ഐ.​​​എം. വി​​​ജ​​​യ​​​നെ നേ​​​ര​​​ത്തെ നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.

അ​​​ഞ്ചു മു​​​ത​​​ൽ പ​​​ത്തു വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽനിന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​നാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. 25 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വീ​​​ത​​​മു​​​ള്ള ര​​​ണ്ടു ബാ​​​ച്ചു​​​ക​​​ളെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. ഇ​​​വ​​​ർ​​​ക്ക് എം​​​എ​​​സ്പി സ്കൂ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കും. താ​​​മ​​​സ​​​വും ഭ​​​ക്ഷ​​​ണ​​​വും സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ലു​​​ള്ള അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളെ പ​​​രി​​​ശീ​​​ല​​​ക​​​രാ​​​യി നി​​​യ​​​മി​​​ക്കും.


ആ​​​ദ്യ ബാ​​​ച്ചി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​നം മേ​​​യ് ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും. സെ​​​ല​​​ക്ഷ​​​ൻ ട്ര​​​യ​​​ൽ​​​സി​​​ലൂ​​​ടെ​​​യാ​​​ണ് കു​​​ട്ടി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.