ര​വി പൂ​ജാ​രി​ക്കായി ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി ക്രൈം​ബ്രാ​ഞ്ച്
Wednesday, February 24, 2021 11:50 PM IST
കൊ​​​ച്ചി: ബ്യൂ​​​ട്ടി​​​പാ​​​ര്‍​ല​​​ര്‍ വെ​​​ടി​​​വ​​​യ്പ് കേ​​​സി​​​ല്‍ അ​​​ധോ​​​ലോ​​​ക കു​​​റ്റ​​​വാ​​​ളി ര​​​വി പൂ​​​ജാ​​​രി​​​യെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ചു ചോ​​​ദ്യം ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങി ക്രൈം​​​ബ്രാ​​​ഞ്ച്. പ്ര​​​തി​​​യെ മാ​​​ര്‍​ച്ച് എ​​​ട്ടി​​​നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ക്കാ​​​നു​​ള്ള പ്രൊ​​​ഡ​​​ക്ഷ​​​ന്‍ വാ​​​റ​​​ൻ​​ഡ് എ​​​റ​​​ണാ​​​കു​​​ളം എ​​​സി​​​ജെ​​​എം കോ​​​ട​​​തി പു​​റ​​പ്പെ​​ടു​​വി​​ച്ചു​​. കൊ​​​ച്ചി​​​യി​​​ലെ വെ​​​ടി​​​വ​​യ്പ് കേ​​​സി​​​നു പു​​​റ​​​മേ കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു കേ​​​സു​​​ക​​​ൾ കൂ​​ടി ഇ​​​യാ​​​ള്‍​ക്കെ​​​തി​​​രേ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ട്. കാ​​സ​​ർ​​ഗോ​​ട്ടെ കേ​​സു​​ക​​ളും വെ​​​ടി​​​വ​​​യ്പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള​​​താ​​ണ്.


പ്രൊ​​ഡ​​​ക്ഷ​​​ന്‍ വാ​​​റ​​​ൻ​​ഡ് പ​​​ര​​​പ്പ​​​ന അ​​​ഗ്ര​​​ഹാ​​​ര സൂ​​​പ്ര​​​ണ്ടി​​​നു മെ​​​യി​​​ല്‍ മു​​​ഖാ​​​ന്തി​​​ര​​​വും പോ​​​സ്റ്റ് വ​​​ഴി​​​യും ക്രൈം​​​ബ്രാ​​​ഞ്ച് അ​​​യ​​​ച്ചു. ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​കി​​ട്ടു​​​ന്ന​​മു​​​റ​​​യ്ക്കു ചോ​​​ദ്യം ചെ​​​യ്യാ​​നാ​​യി ചോ​​​ദ്യാ​​​വ​​​ലി ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി ക്രൈം​​​ബ്രാ​​​ഞ്ച് വൃ​​ത്ത​​ങ്ങ​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. നൂ​​​റി​​​ല​​​ധി​​​കം ചോ​​​ദ്യ​​​ങ്ങ​​​ളു​​ണ്ട്. ശ​​​ബ്ദ​​​സാ​​​മ്പി​​​ളാ​​​യി​​​രി​​​ക്കും ആ​​​ദ്യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക. പ​​​രാ​​​തി​​​ക്കാ​​​രി​​​യെ ഇ​​​യാ​​​ള്‍ ഫോ​​​ണി​​​ലൂ​​​ടെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.