കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ പ്ര​സ്താ​വ​ന: പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ധനമ​ന്ത്രി
കെ​എ​സ്ആ​ര്‍​ടി​സി  എം​ഡി​യു​ടെ പ്ര​സ്താ​വ​ന: പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ധനമ​ന്ത്രി
Monday, January 18, 2021 1:16 AM IST
കൊ​​​ച്ചി: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​യി​​ലെ സാ​​മ്പ​​ത്തി​​ക ക്ര​​മ​​ക്കേ​​ടു​​ക​​ൾ സം​​ബ​​ന്ധി​​ച്ച് എം​​​ഡി ബി​​​ജു പ്ര​​​ഭാ​​​ക​​​റി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി ഡോ.​ ​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്. ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പാ​​​ണ് ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത്. ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നോ​​​യെ​​​ന്ന് ത​​​നി​​​ക്ക​​​റി​​​യി​​​ല്ല.

സൂ​​​ചി​​​കൊ​​​ണ്ട് എ​​​ടു​​​ക്കേ​​​ണ്ട​​​ത് തൂ​​​മ്പ​​​കൊ​​​ണ്ട് എ​​​ടു​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് ആ​​​രും കാ​​​ര്യ​​​ങ്ങ​​​ളെ എ​​​ത്തി​​​ക്ക​​​രു​​​ത്. റി​​​പ്പോ​​​ര്‍​ട്ട് കി​​​ട്ടി​​​യാ​​​ല്‍ മാ​​​ത്ര​​​മേ എ​​​ന്തെ​​​ങ്കി​​​ലും പ​​​റ​​​യാ​​​ന്‍ സാ​​​ധി​​​ക്കൂ. കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ആ​​​വ​​​ശ്യ​​പ്പെ​​​ട്ട​​​തെ​​​ല്ലാം ബ​​​ജ​​​റ്റി​​​ല്‍ അ​​​നു​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് കൊ​​​ച്ചി. ഇ​​​വി​​​ടത്തെ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് പ​​​രി​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.വാ​​​ട്ട​​​ര്‍ മെ​​​ട്രോ സം​​​വി​​​ധാ​​​നം കൂ​​​ടി വ​​​രു​​​ന്ന​​​തോ​​​ടെ റോ​​​ഡു​​​ക​​​ളി​​​ലെ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് കു​​​റ​​​യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.