കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, January 17, 2021 12:21 AM IST
ക​ൽ​പ്പ​റ്റ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​ത്തൂ​ർ​വ​യ​ലി​ലെ ഇ​ഡി പോ​സ്റ്റു​മാ​ൻ മേ​പ്പാ​ടി കു​ന്ന​ന്പ​റ്റ മൂ​പ്പ​ൻ​കു​ന്ന് പ​ര​ശു​രാ​മ​ന്‍റെ ഭാ​ര്യ പാ​ർ​വ​തി​യാ​ണ്(50) ഇ​ന്ന​ലെ പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 30നു ​വൈ​കു​ന്നേ​ര​മാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
ചെ​ന്പ്ര എ​സ്റ്റേ​റ്റി​ലെ സ്ഥി​രം തൊ​ഴി​ലാ​ളി​യാ​ണ് പാ​ർ​വ​തി.

ജോ​ലി​ക​ഴി​ഞ്ഞു മ​റ്റു​തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം കൂ​ട്ടു​മു​ണ്ട എ​സ്റ്റേ​റ്റി​ലൂ​ടെ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട​ത്. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ പാ​ർ​വ​തി സ​മീ​പ​ത്തെ കു​ഴി​യി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ന പി​ൻ​വാ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ർ​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പാ​ർ​വ​തി​ക്കു വി​ദ​ഗ്ധ ചി​കി​ത്സ വൈ​കി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ആ​ദി ക​ർ​ണാ​ട​ക സ​മു​ദാ​യാം​ഗ​മാ​ണ് പാ​ർ​വ​തി. മ​ക്ക​ൾ: സു​ശി​ല, സു​ബീ​ഷ്, സു​നി​ൽ. മ​രു​മ​ക​ൻ: ച​ന്ദ്ര​കു​മാ​ർ(​ജീ​വ​ന​ക്കാ​ര​ൻ, കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ബോ​ർ​ഡ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.