സ്ത്രീ​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 19.1%
സ്ത്രീ​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 19.1%
Saturday, January 16, 2021 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യാണെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്. അ​​​ഭ്യ​​​സ്തവി​​​ദ്യ​​​രു​​​ടെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ നി​​​ല​​​വി​​​ലെ തൊ​​​ഴി​​​ൽ​​​ദാ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണ്. 2018- 19 ൽ ​​​തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ നി​​​ര​​​ക്ക് 10.4 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ 5.8 ശ​​​ത​​​മാ​​​ന​​​മു​​​ള്ള​​​പ്പോ​​​ഴാ​​​ണി​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ സ്ത്രീ​​​ക​​​ളു​​​ടെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ നി​​​ര​​​ക്ക് 19.1 ശ​​​ത​​​മാ​​​ന​​​മാ​​​ണ്; പു​​​രു​​​ഷ​​​ന്മാരു​​​ടേ​​​ത് 5.8 ശ​​​ത​​​മാ​​​ന​​​വും. എ​​​ത്ര ശ്ര​​​മി​​​ച്ചാ​​​ലും ജോ​​​ലി കി​​​ട്ടാ​​​തെ വ​​​രു​​​ന്പോ​​​ൾ സ്ത്രീ​​​ക​​​ൾ​​​തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ത്തി തൊ​​​ഴി​​​ൽ സേ​​​ന​​​യ്ക്കു പു​​​റ​​​ത്തു പോ​​​കു​​​ന്നു.


പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ തൊ​​​ഴി​​​ൽ പ​​​ങ്കാ​​​ളി​​​ത്ത നി​​​ര​​​ക്ക് 73.5 ശ​​​ത​​​മാ​​​ന​​​വും സ്ത്രീ​​​ക​​​ളു​​​ടേത് 28.5 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണെ​​​ന്നും ബ​​​ജ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തേത്തു​​​ട​​​ർ​​​ന്നാ​​​ണു കൂ​​​ടു​​​ത​​​ൽ തൊ​​​ഴി​​​ൽ ന​​​ൽ​​​കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.