ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ തി​ങ്ക​ളാ​ഴ്ച ചോ​ദ്യംചെ​യ്യും
ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ തി​ങ്ക​ളാ​ഴ്ച ചോ​ദ്യംചെ​യ്യും
Saturday, November 28, 2020 1:02 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ല്‍ മു​​​ന്‍​മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ തി​​​ങ്ക​​​ളാ​​​ഴ്ച വി​​​ജി​​​ല​​​ൻ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി ചോ​​​ദ്യംചെ​​​യ്യും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ക്കു​​​ക​​​യും, ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചോ​​​ദ്യം​​​ചെ​​​യ്യാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​തേത്തു​​​ട​​​ര്‍​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘ​​​മെ​​​ത്തു​​​ന്ന​​​ത്. ചോ​​​ദ്യംചെ​​​യ്യ​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് ജാ​​​മ്യാ​​​പേ​​​ക്ഷ​​​യു​​​മാ​​​യി പോ​​​കാ​​​നാ​​​ണ് ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന്‍റെ തീ​​​രു​​​മാ​​​നം.


ഇ​​​തി​​​നി​​​ടെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ ദി​​​വ​​​സ​​​ങ്ങ​​​ള്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നും വി​​​ജി​​​ല​​​ന്‍​സ് ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്.

ഏ​​​ഴു നി​​​ബ​​​ന്ധ​​​ന​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ ചോ​​​ദ്യംചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ രാ​​​വി​​​ലെ 9 മു​​​ത​​​ല്‍ 12 വ​​​രെ​​​യും, വൈ​​​കി​​​ട്ട് 3 മു​​​ത​​​ല്‍ 5 വ​​​രെ​​​യു​​​മാ​​​ണ് ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ അ​​​നു​​​മ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.