എല്ലാവരെയും ഉൾക്കൊള്ളുന്നത് ഭാരതീയ സംസ്കാരം: മാർ ക്ലീമിസ് കാതോലിക്ക ബാവ
എല്ലാവരെയും ഉൾക്കൊള്ളുന്നത് ഭാരതീയ സംസ്കാരം:  മാർ ക്ലീമിസ് കാതോലിക്ക ബാവ
Saturday, November 28, 2020 12:51 AM IST
പ​ത്ത​നം​തി​ട്ട: എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഭാ​ര​ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ സം​സ്കാ​ര​മെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ. ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സ​ഭാ​ത​ല സ​മി​തി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍ലൈ​ൻ അ​ഭി​ഭാ​ഷ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​വ​കാ​ശ​ങ്ങ​ളെ​യും ആ​നു​കൂ​ല്യ​ങ്ങ​ളെ​യും പ​റ്റി അ​ജ്ഞ​രാ​യ ആ​ളു​ക​ൾ​ക്ക് അ​ഭി​ഭാ​ഷ​ക​ർ ആ​ശ്വാ​സ​മാ​യി മാ​റ​ണം. നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ​ക്ഷം ചേ​രു​ക എ​ന്ന സ​വി​ശേ​ഷ​മാ​യ ദൗ​ത്യം അ​ഭി​ഭാ​ഷ​ക​ർ വി​സ്മ​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


എം​സി​എ പ്ര​സി​ഡ​ന്‍റ് വി.​പി. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​മാ​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ.​ജോ​സ​ഫ് വെ​ണ്‍മാ​ന​ത്ത്, എം​സി​എ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ജോ​ണ്‍ അ​രീ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.