സം​വ​ര​ണ ആ​നൂ​കൂ​ല്യ​ങ്ങ​ൾ: അ​ന്തി​മ ഉ​ത്ത​ര​വി​ന് വി​ധേ​യം
സം​വ​ര​ണ  ആ​നൂ​കൂ​ല്യ​ങ്ങ​ൾ:  അ​ന്തി​മ ഉ​ത്ത​ര​വി​ന്  വി​ധേ​യം
Saturday, November 28, 2020 12:36 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍-​​​എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കെ ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു മാ​​​ര്‍​ക്കി​​​ള​​​വ് ഉ​​​ള്‍​പ്പെ​​​ടെ എ​​​ല്ലാ സം​​​വ​​​ര​​​ണ ആ​​​നൂ​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കു​​​ന്ന​​​തി​​നു​​ള്ള തു​​​ട​​​ര്‍​ ന​​​ട​​​പ​​​ടി​​​ക​​​ള്‍, ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഹ​​​ര്‍​ജി​​​യി​​​ലെ അ​​​ന്തി​​​മ ഉ​​​ത്ത​​​ര​​​വി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. കെ ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.


ഹ​​​ര്‍​ജി പി​​​ന്നീ​​​ട് വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി ആ​​​ല്‍​ബി​​​ന്‍ ജോ​​​സ് ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ ഹ​​​ര്‍​ജി​​​യി​​​ലെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​നു സ​​​ര്‍​ക്കാ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.