ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ്ല​​​സ്‌​​​വ​​​ൺ: മെ​​​റി​​​റ്റ് ക്വോട്ട വേ​​​ക്ക​​​ൻ​​​സി പ്ര​​​വേ​​​ശ​​​നം 30ന്
Saturday, November 28, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​​​ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് വി​​​വി​​​ധ അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യ വേ​​​ക്ക​​​ൻ​​​സി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച് മെ​​​രി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ റാ​​​ങ്ക് ലി​​​സ്റ്റ്
www.hscap.kerala.gov.in ൽ 30​​​ന് രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ സാ​​​ധ്യ​​​ത​​​യു​​​ള​​​ള സ്കൂ​​​ൾ/​​​കോ​​​ഴ്സ്, റാ​​​ങ്ക് ലി​​​സ്റ്റി​​​ലൂ​​​ടെ മ​​​ന​​​സി​​​ലാ​​​ക്കി അ​​​പേ​​​ക്ഷ​​​ക​​​ർ ര​​​ക്ഷ​​​ക​​​ർ​​​ത്താ​​​ക്ക​​​ളോ​​​ടൊ​​​പ്പം പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സ്കൂ​​​ളി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​നും 12നു​​​മി​​​ട​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന ര​​​ണ്ട് പേ​​​ജു​​​ള​​​ള CANDIDAT E’S RANK റി​​​പ്പോ​​​ർ​​​ട്ട് (പ്രി​​​ന്‍റൗ​​​ട്ട് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത​​​വ​​​ർ​​​ക്ക് സ്കൂ​​​ള​​​ധി​​​കൃ​​​ത​​​ർ പ്രി​​​ന്‍റ് എ​​​ടു​​​ത്ത് ന​​​ൽ​​​കും.) യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, വി​​​ടു​​​ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, സ്വ​​​ഭാ​​​വ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, അ​​​പേ​​​ക്ഷ​​​യി​​​ൽ ബോ​​​ണ​​​സ് പോ​​​യി​​​ന്റ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ആ​​​യ​​​വ​​​യു​​​ടെ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളും ഫീ​​​സും ഹാ​​​ജ​​​രാ​​​ക്ക​​​ണം. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥിക​​​ളു​​​ടെ യോ​​​ഗ്യ​​​താ മെ​​​റിറ്റ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഉ​​​റ​​​പ്പാ​​​ക്കി പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യ വേ​​​ക്ക​​​ൻ​​​സി​​​ക്ക് തു​​​ല്യ​​​മാ​​​യ സീ​​​റ്റു​​​ക​​​ളി​​​ൽ അ​​​ത​​​ത് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ അ​​​ന്നേ ദി​​​വ​​​സം 12നു ​​​ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​ക്കു​​​ള​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.