ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് : വി​ചാ​ര​ണ തു​ട​രാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേണ​മെ​ന്നു കോ​ട​തി
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് : വി​ചാ​ര​ണ തു​ട​രാ​ന്‍ അ​ടി​യ​ന്ത​ര  ന​ട​പ​ടി വേണ​മെ​ന്നു കോ​ട​തി
Friday, November 27, 2020 3:02 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ തു​​​ട​​​രാ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി. ഇ​​​ന്ന​​​ലെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യാ​​​ണ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ഷ​​​നും ജി​​​ല്ലാ ഗ​​​വ​. പ്ലീ​​​ഡ​​​ര്‍​ക്കും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്. വി​​​ചാ​​​ര​​​ണ കോ​​​ട​​​തി മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് സ്‌​​​പെ​​​ഷ​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ എ.​​​സു​​​രേ​​​ശ​​​ന്‍ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് വി​​​ചാ​​​ര​​​ണ ത​​​ട​​​സ​​​പ്പെ​​​ട്ട​​​ത്.


കേ​​​സി​​​ന്‍റെ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടി​​​ലേ​​​ക്ക് മാ​​​റ്റി. ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​ന​​​കം വി​​​ചാ​​​ര​​​ണ തീ​​​ര്‍​ക്ക​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ക​​​ര്‍​ശ​​​ന നി​​​ര്‍​ദേ​​​ശ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ കേ​​​സ് അ​​​ന​​​ന്ത​​​മാ​​​യി മാ​​​റ്റി​​​വ​​യ്​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.