ക്ഷേത്രം ഭൂ​മി വിട്ടു നല്കണമെന്ന ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം കോടതി റദ്ദാക്കി
Friday, November 27, 2020 3:02 AM IST
കൊ​​​ച്ചി : ചെ​​​മ്പൈ പൈ​​​തൃ​​​ക ഗ്രാ​​​മ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ക​​​ലാ​​​ഗ്രാ​​​മം തു​​​ട​​​ങ്ങാ​​​ന്‍ പാ​​​ല​​​ക്കാ​​​ട് കോ​​​ട്ടാ​​​യി ചി​​​മ്പ ദേ​​​വ​​​സ്വം വ​​​ക ഭൂ​​​മി വി​​​ട്ടു ന​​​ല്‍​കാ​​​നു​​​ള്ള മ​​​ല​​​ബാ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ന്‍റെ നി​​​ര്‍​ദേ​​​ശം ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ദേ​​​വ​​​സ്വം പൈ​​​തൃ​​​ക ട്ര​​​സ്റ്റി ടി.​​​എം.​​​സി നാ​​​രാ​​​യ​​​ണ​​​ന്‍ ന​​​മ്പൂ​​​തി​​​രി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം.


ഭൂ​​​മി പാ​​​ട്ട​​​ത്തി​​​നു ന​​​ല്‍​കേ​​​ണ്ടെ​​​ന്നും വി​​​ല​​​യ്ക്കു ന​​​ല്‍​കാ​​​മെ​​​ന്നു​​​മാ​​​ണ് ട്ര​​​സ്റ്റി​​​ക​​​ള്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി പാ​​​ട്ട​​​ത്തി​​​നു ന​​​ല്‍​കാ​​​ന്‍ ബോ​​​ര്‍​ഡ് നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത് അ​​​ധി​​​കാ​​​ര പ​​​രി​​​ധി മ​​​റി​​​ക​​​ട​​​ന്നു​​​ള്ള തീ​​​രു​​​മാ​​​ന​​​മാ​​​ണെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. തു​​​ട​​​ര്‍​ന്നാ​​​ണ് അ​​​സി. ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നി​​​ര്‍​ദേ​​​ശം റ​​​ദ്ദാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.