മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട​: സി​പി​എം
മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട​: സി​പി​എം
Friday, October 30, 2020 1:06 AM IST
തി​രു​വ​ന​ന്ത​പു​രം : സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ എ​ൻ​ഫോ​ഴ്സ്​മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്ത​തു പാ​ർ​ട്ടി​യെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ലെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും സി​പി​എം.

ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് പാ​ർ​ട്ടി​യെ വി​ഷ​മ​ത്തി​ലാ​ക്കു​മെ​ന്നു​ക​ണ്ടു പി​ണ​റാ​യി വി​ജ​യ​നു പി​ന്തു​ണ​യു​മാ​യി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ത​ന്നെ ഇ​ന്ന​ലെ ആ​ദ്യം രം​ഗ​ത്തു വ​ന്നു.


സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​റും ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.