ക​സ്റ്റം​സ് എ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞുവീ​ണു; ഇ​ന്ന​ലെ ന​ട​ന്നുവ​ന്നു വാ​ഹ​ന​ത്തി​ലേ​ക്ക്
ക​സ്റ്റം​സ് എ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞുവീ​ണു;  ഇ​ന്ന​ലെ ന​ട​ന്നുവ​ന്നു വാ​ഹ​ന​ത്തി​ലേ​ക്ക്
Thursday, October 29, 2020 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക​​​സ്റ്റം​​​സ് പൂ​​​ജ​​​പ്പു​​​ര​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി, അ​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി​​​യ​​​പ്പോ​​​ൾ ശി​​​വ​​​ശ​​​ങ്ക​​​ർ കു​​​ഴ​​​ഞ്ഞു വീ​​​ണി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ത്തി​​​യ​​​പ്പോ​​​ൾ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി അ​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ വ​​​രാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​ത് ശി​​​വ​​​ശ​​​ങ്ക​​​റാ​​​യി​​​രു​​​ന്നു.

ചോ​​​ദ്യം ചെ​​​യ്യ​​​ൽ ന​​​ട​​​പ​​​ടി​​​ക്കാ​​​യി ഇ​​​ന്ന​​​ലെ ശി​​​വ​​​ശ​​​ങ്ക​​​ർ ഒ​​​രു​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു. ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​ന്ന​​​ലെ മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ലെ ഇ​​​ഡി ഓ​​​ഫി​​​സി​​​ലെ​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​ഡി വാ​​​ഹ​​​ന​​​ത്തി​​​ൽത​​​ന്നെ ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള ആ​​​യു​​​ർ​​​വേ​​​ദാ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രോ​​​ട് ആ​​​രോ​​​ഗ്യ സ്ഥി​​​തി ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ണോ എ​​​ന്ന​​​ത് അന്വേഷിച്ചത് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു മു​​​ൻ​​​കൂ​​​ട്ടി ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​താ​​​യാ​​​ണു വി​​​വ​​​രം. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​ർ ഇ​​​ന്ന​​​ലെ ത​​​യാ​​​റെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.