മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജിക്കായി പ്ര​തി​ഷേ​ധം
മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജിക്കായി പ്ര​തി​ഷേ​ധം
Thursday, October 29, 2020 12:28 AM IST
കൊച്ചി: സ്വ​​ര്‍​ണ​​ക്ക​​ട​​ത്ത് കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മു​​ന്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി എം. ​​ശി​​വ​​ശ​​ങ്ക​​ർ എ​​ന്‍​ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​​സ്റ്റ​​ഡി​​യി​​ലാ​​യ​​തി​നെ​ത്തു​ട​ർ​ന്നു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു കൊ​ച്ചി​യി​ൽ യു​​വ​​ജ​​ന സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധം.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​നി​​ന്നു ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത ശി​​വ​​ശ​​ങ്ക​​റെ ഇ​ന്ന​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഇ​ഡി ഓ​​ഫീ​​സി​​ല്‍ എ​​ത്തി​​ച്ച​പ്പോ​​ഴാ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധം. ഓ​​ഫീ​​സി​​നു പി​​ന്‍​വ​​ശ​​ത്തെ മ​​തി​​ല്‍ ചാ​​ടി​​ക്ക​​ട​​ന്നു പ്ര​​തി​​ഷേ​​ധ​​വു​​മാ​​യെ​​ത്തി​​യ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക​​രെ പോ​​ലീ​​സ് ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ​ അ​​റ​​സ്റ്റ് ചെ​​യ്തു നീ​​ക്കി.


മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്ര​​തി​​പു​​രു​​ഷ​​നാ​​യി ഭ​​ര​​ണം നി​​യ​​ന്ത്രി​​ച്ച ശി​​വ​​ശ​​ങ്ക​​റെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​ട​​ന്‍ രാ​​ജി വ​​ച്ചൊ​​ഴി​​യ​​ണ​​മെ​​ന്നു യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​തി​ഷേ​ധം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ടി.​​ജെ. വി​​നോ​​ദ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

യു​​വ​​മോ​​ര്‍​ച്ച​​യു​ടെ ​നേ​​തൃ​​ത്വ​​ത്തി​​ലും പ്ര​​തി​​ഷേ​​ധം ന​​ട​​ന്നു. ഷേ​​ണാ​​യീ​​സ് ജം​​ഗ്ഷ​​നി​​ല്‍നി​​ന്നു പ്ര​​ക​​ട​​ന​​മാ​​യെ​​ത്തി​​യ പ്ര​​വ​​ര്‍​ത്ത​​ക​​രെ ഇ​​ഡി ഓ​​ഫീ​​സി​​ന് മു​​ന്നി​​ല്‍ പോ​​ലീ​​സ് ത​​ട​​ഞ്ഞു. പി​ന്നീ​ടു പ്ര​​വ​​ര്‍​ത്ത​​ക​​രെ അ​​റ​​സ്റ്റ് ചെ​​യ്തു നീ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.