നവംബർ ഒന്നു മുതൽ ഏ​കീ​കൃ​ത ഇ​ന്‍​ഡെ​യ്ന്‍ റീ​ഫി​ല്‍ ബു​ക്കിം​ഗ് ന​മ്പ​ര്‍
നവംബർ ഒന്നു മുതൽ ഏ​കീ​കൃ​ത  ഇ​ന്‍​ഡെ​യ്ന്‍ റീ​ഫി​ല്‍ ബു​ക്കിം​ഗ് ന​മ്പ​ര്‍
Thursday, October 29, 2020 12:28 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ ഇ​​​ന്‍​ഡെ​​​യ്ന്‍ എ​​​ല്‍​പി​​​ജി റീ​​​ഫി​​​ല്‍ ബു​​​ക്കിം​​​ഗി​​​നാ​​​യി രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം പൊ​​​തു ന​​​മ്പ​​​ര്‍ ആ​​​രം​​​ഭി​​​ച്ചു. എ​​​ല്‍​പി​​​ജി റീ​​​ഫി​​​ല്ലു​​​ക​​​ള്‍​ക്കാ​​​യു​​​ള്ള പൊ​​​തു ബു​​​ക്കിം​​​ഗ് ന​​​മ്പ​​​ര്‍ 77 18955555 ആ​​​ണ്. സേ​​​വ​​​നം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് 24 മ​​​ണി​​​ക്കൂ​​​റും ല​​​ഭി​​​ക്കും. അ​​​ഖി​​​ലേ​​​ന്ത്യാ എ​​​ല്‍​പി​​​ജി റീ​​​ഫി​​​ല്‍ ബു​​​ക്കിം​​​ഗി​​​നാ​​​യു​​​ള്ള ഈ ​​​പൊ​​​തു ന​​​മ്പ​​​ര്‍ - എ​​​സ്എം​​​എ​​​സ്, ഐ​​​വി​​​ആ​​​ര്‍​എ​​​സ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ - ഇ​​​ന്‍​ഡെ​​​ന്‍ എ​​​ല്‍​പി​​​ജി റീ​​​ഫി​​​ല്ലു​​​ക​​​ള്‍ ഉ​​​പ​​​ഭോ​​​ക്തൃ സൗ​​​ക​​​ര്യ​​​വും ബു​​​ക്കിം​​​ഗ് എ​​​ളു​​​പ്പ​​​വും ആ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു പ്ര​​​ധാ​​​ന നീ​​​ക്ക​​​മാ​​​ണ്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ട​​​നീ​​​ളം ഒ​​​രു ടെ​​​ലി​​​കോം സ​​​ര്‍​ക്കി​​​ളി​​​ല്‍ നി​​​ന്ന് മ​​​റ്റൊ​​​ന്നി​​​ലേ​​​ക്ക് മാ​​​റു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും അ​​​വ​​​രു​​​ടെ ഇ​​​ന്‍​ഡെ​​​യ്ന്‍ റീ​​​ഫി​​​ല്‍ ബു​​​ക്കിം​​​ഗ് ന​​​മ്പ​​​ര്‍ അ​​​തേ​​​പ​​​ടി തു​​​ട​​​രും.


ഇ​​​ന്‍​ഡെ​​​യ്ന്‍ എ​​​ല്‍​പി​​​ജി റീ​​​ഫി​​​ല്ലു​​​ക​​​ള്‍ ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള നി​​​ല​​​വി​​​ലെ ടെ​​​ലി​​​കോം സ​​​ര്‍​ക്കി​​​ള്‍ നി​​​ര്‍​ദി​​​ഷ്ട ഫോ​​​ണ്‍ ന​​​മ്പ​​​റു​​​ക​​​ള്‍ ഈ ​​മാ​​സം 31നു ​​​അ​​​ര്‍​ധ​​​രാ​​​ത്രി​​​ക്കു ശേ​​​ഷം നി​​​ര്‍​ത്ത​​​ലാ​​​ക്കും. തു​​​ട​​​ര്‍​ന്ന് പൊ​​​തു ബു​​​ക്കിം​​​ഗ് ന​​​മ്പ​​​ര്‍ 7718955 555 നി​​​ല​​​വി​​​ല്‍ വ​​​രും.

ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു എ​​​ല്‍​പി​​​ജി ബു​​​ക്കിം​​​ഗ് ന​​​ട​​​ത്താ​​​നാ​​​വു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.