റാ​ണി മ​രി​യ: ജന്മ​നാ​ടി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പുല്ലുവഴിയിൽ ജ​ന​സ​ഹ​സ്ര​ങ്ങ​ൾ
റാ​ണി മ​രി​യ: ജന്മ​നാ​ടി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പുല്ലുവഴിയിൽ ജ​ന​സ​ഹ​സ്ര​ങ്ങ​ൾ
Sunday, November 19, 2017 11:48 AM IST
പെ​​രു​​ന്പാ​​വൂ​​ർ: വി​​ശ്വാ​​സി​​സാ​​ഗ​​ര​​ത്തെ സാ​​ക്ഷി​​യാ​​ക്കി വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി റാ​​ണി മ​​രി​​യ​​യു​​ടെ ജ​ന്മ​​നാ​​ടി​​ന് ആ​​ഘോ​​ഷ​​ത്തി​​ന്‍റെ​​യും അ​​നു​​ഗ്ര​​ഹ​​ത്തി​​ന്‍റെ​​യും സു​​ദി​​നം. വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി​​ത്വ പ്ര​​ഖ്യാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു പു​​ല്ലു​​വ​​ഴി സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ൾ നാ​​ടി​​നാ​​കെ ഉ​​ത്സ​​വഛാ​​യ പ​​ക​​ർ​​ന്നു.ഉ​​ച്ച​​ക​​ഴി​​ഞ്ഞു 2.30നാ​​ണ് ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യ​​ത്.

മു​​ഖ്യ​​കാ​​ർ​​മി​​ക​​ൻ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യും സ​​ഹ​​കാ​​ർ​​മി​​ക​​രും പ്ര​​ദ​​ക്ഷി​​ണ​​മാ​​യാ​​ണ് അ​​ൾ​​ത്താ​​ര​​യി​​ലേ​​ക്കെ​​ത്തി​​യ​​ത്. ബാ​​ൻ​​ഡ്മേ​​ള​​വും പൊ​​ൻ​​വെ​​ള്ളി​​ക്കു​​രി​​ശു​​ക​​ളും മു​​ത്തു​​ക്കു​​ട​​ക​​ളും താ​​ല​​മേ​​ന്തി​​യ 41 കു​​ട്ടി​​ക​​ളും അ​​ക​​ന്പ​​ടി​​യാ​​യ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നൊ​​പ്പം റാ​​ണി മ​​രി​​യ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​വും ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്കെ​​ത്തി​​ച്ചു.
മു​​ഖ്യ​​കാ​​ർ​​മി​​ക​​ൻ തി​​രു​​സ്വ​​രൂ​​പം ആ​​ശീ​​ർ​​വ​​ദി​​ച്ചു. ദി​​വ്യ​​ബ​​ലി​​യി​​ൽ കൊ​​ച്ചി ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​രി​​യി​​ൽ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കി. ദൈ​​വ​​ത്തി​​നാ​​യി സ​​ന്പൂ​​ർ​​ണ സ​​മ​​ർ​​പ്പ​​ണം ന​​ട​​ത്തി മാ​​നു​​ഷി​​ക​​മ​​ഹ​​ത്വ​​ത്തി​​ലേ​​ക്കു മ​​നു​​ഷ്യ​​രെ ഉ​​യ​​ർ​​ത്തി​​യ​​താ​​യി​​രു​​ന്നു റാ​​ണി മ​​രി​​യ​​യു​​ടെ ജീ​​വി​​ത​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ​​മാ​​രാ​​യ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത്, മാ​​ർ ജോ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ, ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് ച​​ക്യ​​ത്ത്, ഫ​​രീ​​ദാ​​ബാ​​ദ് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് ഭ​​ര​​ണി​​കു​​ള​​ങ്ങ​​ര, ഇ​​ൻ​​ഡോ​​ർ ബി​​ഷ​​പ് ഡോ. ​​ചാ​​ക്കോ തോ​​ട്ടു​​മാ​​രി​​ക്ക​​ൽ, ഛാന്ദാ ​​ബി​​ഷ​​പ് മാ​​ർ എ​​ഫ്രേം ന​​രി​​കു​​ളം, ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് പു​​ന്ന​​ക്കോ​​ട്ടി​​ൽ, ബി​​ഷ​​പ് മാ​​ർ മാ​​ത്യു വാ​​ണി​​യ​​ക്കി​​ഴ​​ക്കേ​​ൽ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം നി​​ര​​വ​​ധി വൈ​​ദി​​ക​​രും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി.
ദി​​വ്യ​​ബ​​ലി​​യു​​ടെ സ​​മാ​​പ​​ന​​ത്തി​​ൽ പു​​ല്ലു​​വ​​ഴി പ​​ള്ളി​​യെ എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത​​യി​​ലെ റാ​​ണി മ​​രി​​യ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​ക്കി ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​ള്ള മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​ന്‍റെ ക​​ല്പ​​ന അ​​തി​​രൂ​​പ​​ത ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. ജോ​​സ് പൊ​​ള്ള​​യി​​ൽ വാ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.