റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ ​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രിയാകും: ​പീ​താം​ബ​ര​ൻ മാസ്റ്റർ
റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ ​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രിയാകും: ​പീ​താം​ബ​ര​ൻ മാസ്റ്റർ
Sunday, November 19, 2017 11:11 AM IST
കൊ​​​ച്ചി: പി.​​​എ​​​സ്. ആ​​​ന്‍റ​​​ണി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് അ​​​നു​​​കൂ​​​ല​​​മാ​​​യാ​​​ൽ തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ മ​​​ന്ത്രി സ്ഥാ​​​ന​​​ത്തെ​​​ത്തു​​​മെ​​​ന്ന് എ​​​ൻ​​​സി​​​പി ആ​​​ക‌്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. പീ​​​താം​​​ബ​​​ര​​​ൻ മാ​​സ്റ്റ​​ർ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ മ​​​ട​​​ങ്ങി​​വ​​​ര​​​വി​​​നെ സി​​​പി​​​ഐ എ​​​തി​​​ർ​​​ക്കു​​​മെ​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ല. മ​​​ന്ത്രി​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള നേ​​​താ​​​വാ​​​ണു ശ​​​ശീ​​​ന്ദ്ര​​​നെ​​​ന്നും അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

മാധ്യമപ്രവർത്തകയോടു ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റു​​​ക​​​യും അ​​​ശ്ലീ​​​ല ​ചു​​​വ​​​യോ​​​ടെ സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ലാ​​ണു സ​​​ർ​​​ക്കാ​​​ർ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ച​​​ത്. ക​​​മ്മീ​​ഷ​​​ൻ നാ​​​ളെ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും. മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ക​​​മ്മീ​​​ഷ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ട്, ആ​​​റു മാ​​​സ​​​ത്തേ​​​ക്കു കൂ​​​ടി കാ​​​ലാ​​​വ​​​ധി നീ​​​ട്ടി. ഡി​​​സം​​​ബ​​​ർ 31 വ​​​രെ ​സ​​​മ​​​യ​​​പ​​​രി​​​ധി​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.