കാൻസറിനെതിരേ ശക്തമായ ബോധവത്കരണവും പ്രതിരോധവും സാന്ത്വനവും ലക്ഷ്യമിടുന്ന ക്യാപ് @കാമ്പസ് പദ്ധതിയുമായി ബന്ധപ്പെട്ടു വൈവിധ്യമാർന്ന കർമപദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രധാന കർമപരിപാടികൾ ചുവടെ:
1. ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പ്, സെമിനാറുകൾ, ചർച്ചകൾ
ക്യാപ് @ കാമ്പസ് ആദ്യ വർഷത്തേതുപോലെ അഞ്ഞൂറിൽപരം സ്കൂളുകളിലും കോള ജുകളിലും ഈ വർഷവും വിദഗ്ധരായ ഡോക്ടർമാർ, പരിശീലകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പ്, സെമിനാറുകൾ, ചർച്ചകൾ, സമഗ്രബോധവത്കരണം, കാൻസർ ബോധവത്കരണ സഹായ കൈപ്പുസ്തക വിതരണം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
2. കാൻസർ കാരുണ്യനിധി രൂപീകരണം
കാൻസർ രോഗികളെ സഹായിക്കാൻ കുട്ടികളുടെ നേതൃത്വത്തിൽ അവരുടെ അമിതചിലവുകൾ ഒഴിവാക്കി (ഉദാ: ജങ്ക് ഫുഡ്, ഐസ്ക്രീം, മിഠായികൾ) സ്കൂൾ അടിസ്ഥാനത്തിൽ കാരുണ്യനിധി രൂപീകരിച്ച് കാൻസർ രോഗികൾക്ക് കൈമാറുന്നു, പൊതുനിയമാവലിയുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികാരികൾ, പിടിഎ പ്രതിനിധികൾ, കുട്ടികൾ, ജനപ്രതിനിധികൾ.
തുടങ്ങിയവരുടെ നേതൃത്വത്തിൽ ദൈനംദിന ക്രയവിക്രയങ്ങൾ ക്രമീകരിക്കുന്നു. സന്നദ്ധസേവനസംഘടനകൾ, കമ്പനികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെ കൂടുതൽ വ്യക്തികളിലേക്ക് സഹായം എത്തിക്കുന്നതോടൊപ്പം കുട്ടികളിലും കുടുംബങ്ങളിലും സമഗ്രബോധവത്കരണവും ലക്ഷ്യമിടുന്നു.
3. കാൻസർ ബോധവത്കരണ ദിനാചരണം-സംസ്ഥാനതല മത്സരം
കാൻസർ ബോധവത്കരണത്തിന് സഹായകമാവുന്ന വിധത്തിൽ ഓരോ സ്കൂളുകളിലും ഒരു ദിവസം കാൻസർ ബോധവൽക്കരണദിനമായി ആചരിക്കുകയും രാവിലെ അസംബ്ലി മുതൽ വൈകുന്നേരം വരെ ബോധവത്കരണ കർമപരിപാടികൾ നടപ്പിലാക്കുകയും ചെയ്യുന്നു. ബോധവത്കരണ റാലി, പ്രതിജ്ഞാക്ലാസുകൾ, എക്സിബിഷനുകൾ, കാൻസർ ആതുരാലയ സന്ദർശനം, പൊതുസന്പർക്ക പരിപാടികൾ തുടങ്ങിയവ കൂടാതെ വിവിധ മത്സരങ്ങൾ, പ്രദർശനങ്ങൾ, മാതാപിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ തുടങ്ങി മാർഗരേഖയ്ക്കനുസരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും മികച്ച സ്കൂളുകളെ ജില്ലാ-സംസ്ഥാന തലങ്ങളിൽ ആദരിക്കുകയും ചെയ്യുന്നു.
4. സ്തനാർബുദം സമഗ്ര ബോധവത്കരണ കർമപദ്ധതി - 100 കാമ്പസുകളിൽ
കേരളത്തിൽ ഏറെ വ്യാപകമായ സ്തനാർബുദത്തെ പ്രതിരോധിക്കാനും സമഗ്രബോധവത്കരണം നല്കാനുമായി കേരളത്തിലെ 100 കാമ്പസുകളിലെ 30,000 പെണ്കുട്ടികൾക്ക് സമഗ്ര ബോധവത്കരണം നല്കുന്നു. സ്വയാവബോധ ടെസ്റ്റ്, മാപ് ടെസ്റ്റ് തുടങ്ങിയവയും ആധുനിക ചികിത്സാപ്രതിരോധ സംവിധാനങ്ങളുടെ അറിവും പൊതുസമൂഹത്തിന് നല്കാൻ കഴിയുന്ന 1000 സന്നദ്ധപ്രവർത്തകരെ വാർത്തെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
5. കാൻസർ ബോധവത്കരണ സന്ദേശ ആൽബം സംസ്ഥാനതല മത്സരം
30 പേജിൽ വാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി കുട്ടികളുടെ ഭാവനാശേഷി ഉണർത്തി കാൻസർ ബോധവത്കരണത്തിന് ഉപകരിക്കുന്ന ആൽബം തയാറാക്കി സംസ്ഥാനതലത്തിൽ മത്സരം സംഘടിപ്പിക്കുന്നു. ക്ലാസ് അടിസ്ഥാനത്തിൽ ഒരുമിച്ചു ചേർന്ന് സൗജന്യമായി പങ്കെടുക്കാവുന്ന ഈ മത്സരത്തിന് വിവിധ വിഭാഗങ്ങളിലായി ഒരു ലക്ഷത്തിൽപരം രൂപയുടെ സമ്മാനമാണ് നല്കുന്നത്.
6. ബോധവത്കരണ പ്രദർശനങ്ങൾ
പ്രതിജ്ഞ, മ്യൂസിക്കൽ ഫ്ളാഷ് മോബ്, ഇതരക്രിയാത്മക പദ്ധതി സഹായപരിപാടികൾ, പദ്ധതി നടപ്പിലാക്കുന്ന മുഴുവൻ സ്ഥലങ്ങൾ, മീറ്റിംഗുകൾ, പൊതുവേദികൾ, തുടങ്ങി എല്ലായിടത്തും ബോധവത്കരണ പ്രദർശനം, പ്രതിജ്ഞ, ഫ്ളാഷ് മോബ് കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.
7. മുടിദാന-വിഗ് ദാന കർമപദ്ധതി
"മുടി നല്കാം, സാന്ത്വനവും’ എന്ന മുദ്രാവാക്യവുമായി, ഈ വർഷവും ബോധവത്കരണപരിപാടിയുടെ ഭാഗമായി സൗജന്യ വിഗ് ദാന കർമപദ്ധതി സംഘടിപ്പിക്കുന്നു. വിവിധ പരിപാടികളോടൊപ്പം മുടി നൽകാൻ തയാറുള്ളവർക്കായി മുടിദാന ക്യാമ്പും സർഗക്ഷേത്രയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ക്യാപ് @ കാമ്പസ് അഡ്മിൻ ഓഫീസ് സർഗക്ഷേത്ര കൾച്ചറൽ & ചാരിറ്റബിൾ സെന്റർ കുരിശുംമൂട് പി.ഒ., ചെത്തിപ്പുഴ, ചങ്ങനാശേരി, കോട്ടയം
E-mail - hatindiafoundation@gmail.com, sargakshetra@gmail.com, cap@deepika.com
Ph. 0481 2726481.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.