ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ‘ക്ലീ​ൻ ഹോം ​ക്ലീ​ൻ സി​റ്റി’പ​ദ്ധ​തി ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്
Tuesday, September 26, 2017 1:18 PM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ‘​ക്ലീ​​​ൻ ഹോം ​ക്ലീ​​​ൻ സി​​​റ്റി’​​പ​​​ദ്ധ​​​തി​​യു​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും. പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ഭ​​​വ​​​ന​​​ങ്ങ​​​ളും പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​നു ശു​​​ചി​​​യാ​​​ക്കും.രൂ​​​പ​​​ത, ഫൊ​​​റോ​​​ന, ശാ​​​ഖാ ത​​​ല​​​ങ്ങ​​​ളി​​​ൽ മാ​​​ലി​​​ന്യ​​നി​​​ർ​​​മാ​​​ർ​​​ജ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​കും.

രാ​​​ജ്യം നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളാ​​​യ മാ​​​ലി​​​ന്യ​​​ങ്ങ​​​ളും പ​​​ക​​​ർ​​​ച്ച​​രോ​​​ഗ​​​ങ്ങ​​​ളും അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര​​​സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി അ​​​ഗ​​​സ്റ്റി​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ‌ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​സു​​​കു​​​ട്ടി മാ​​​ട​​​പ്പി​​​ള്ളി, സാ​​​ജു അ​​​ല​​​ക്സ്, ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, ഡേ​​​വീ​​​സ് പു​​​ത്തൂ​​​ർ, ബേ​​​ബി പെ​​​രു​​​മാ​​​ലി, സൈ​​​ബി അ​​​ക്ക​​​ര, ഡേ​​​വി​​​സ് തു​​​ളു​​​വ​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​ത്തി​​​ലാ​​​ണു ക്ലീ​​​ൻ ഹോം ​​​ക്ലീ​​​ൻ സി​​​റ്റി പ​​​ദ്ധ​​​തി​​​യു​​​ടെ ഒ​​​ന്നാം ഘ​​​ട്ടം ആ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.