ദി​വ്യ​ ദേ​വ​സി​യും ആ​ർ​ഫി ടോ​മും ജേ​താ​ക്ക​ൾ
ദി​വ്യ​ ദേ​വ​സി​യും ആ​ർ​ഫി ടോ​മും ജേ​താ​ക്ക​ൾ
Tuesday, September 26, 2017 1:05 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ബി​​​സി​​​ന​​​സ് സ്കൂ​​​ളാ​​​യ സേ​​​വ്യ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് എ​​​ന്‍റ​​​ർ​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പി​​​ന്‍റെ (സൈം) ​​​ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ഖി​​​ല കേ​​​ര​​​ള മ​​​രി​​​യ ഫി​​​ലി​​​പ്പ് മെ​​​മ്മോ​​​റി​​​യ​​​ൽ ഡി​​​ബേ​​​റ്റ് മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ ദി​​​വ്യ ദേ​​​വ​​​സി​​​യും ആ​​​ൽ​​​ഫി ടോ​​​മും ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജി​​​ലെ പ്രി​​​യ അ​​​ൽ​​​ഫോ​​​ൻ​​​സ മാ​​​ത്യു, മി​​​ന്ന ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ര​​​ണ്ടാം സ്ഥാ​​​നം.

മി​​​ക​​​ച്ച പ്രാ​​​സം​​​ഗി​​​ക​​​യാ​​​യും പ്രി​​​യ അ​​​ൽ​​​ഫോ​​​ൻ​​​സ മാ​​​ത്യു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സോ​​​ണ​​​ൽ ലെ​​​വ​​​ലി​​​ൽ 47 ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്പ​​​ത് ടീ​​​മു​​​ക​​​ളാ​​​ണ് ഫൈ​​​ന​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. ലി​​​ഡ ജേ​​​ക്ക​​​ബ്, മി​​​നി മോ​​​നേ​​​ഷ്, എ​​​സ്.​​​ബി​​​ന്ദീ​​​ഷ്, എം.​​​പി.​​​ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ജ​​​ഡ്ജിം​​​ഗ് പാ​​​ന​​​ലാ​​​ണ് വി​​​ജ​​​യി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. സ​​​മ്മാ​​​ന​​​ദാ​​​ന ച​​​ട​​​ങ്ങി​​​ൽ സൈം ​​​സ്ഥാ​​പ​​ക പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ.​​​ജെ.​​​ഫി​​​ലി​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ഡോ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. സൈം ​​​കൊ​​​ച്ചി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​മ​​​നോ​​​ജ് വ​​​ർ​​​ഗീ​​​സ്, പൂ​​​ർ​​​ണി​​​മ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.