ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ സ​​​ഹാ​​​യം ന​​​ല്കും
Tuesday, September 26, 2017 1:05 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു ഷാ​​​ർ​​​ജ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ഡോ. ​​​ഷേ​​​ക്ക് സു​​​ൽ​​​ത്താ​​​ൻ ബി​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ ഖാ​​​സി​​​മി . ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ഭാ​​​വി​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കാ​​​നും ആ​​​ശ​​​യ​​​പ​​​ര​​​മാ​​​യും സാ​​മ്പ​​ത്തി​​​ക​​​മാ​​​യും വേ​​​ണ്ട സ​​​ഹാ​​​യം ന​​​ൽ​​​കും. നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ഷാ​​​ർ​​​ജ​​​യി​​​ലെ​​​യും ജ​​​ന​​​ത പ​​​ര​​​സ്പ​​​രം സ​​​ഹ​​​ക​​​രി​​​ച്ചു ക​​​ഴി​​​യു​​​ക​​​യാ​​​ണ്.


ക​​​ഴി​​​ഞ്ഞ ആ​​​റു പ​​​തി​​​റ്റാ​​​ണ്ടാ​​​യി ഈ ​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത വ​​​ർ​​​ധി​​​ച്ചു. ന​​​മ്മു​​​ടെ ക​​​ഴി​​​വു​​​ള്ള ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളു​​​ടെ സ​​​ർ​​​ഗ​​​പ​​​ര​​​വും നൂ​​​ത​​​ന​​​വു​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളാ​​​ണ് സാ​​​മ്പ​​​ത്തി​​​ക​​​വും സാ​​​മൂ​​​ഹ്യ​​​വും സാം​​​സ്കാ​​​രി​​​ക​​​വു​​​മാ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ നേ​​​ടു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​റ്റ​​​വും ആ​​​വ​​​ശ്യ​​​മാ​​​യ ചേ​​​രു​​​വ​​​ക​​​ക​​​ളെ​​​ന്നും സു​​​ൽ​​​ത്താ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.