എം. ​വി​ന്‍​സെ​ന്‍റി​നെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടുകി​ട്ട​ണ​മെ​ന്ന അ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
എം. ​വി​ന്‍​സെ​ന്‍റി​നെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടുകി​ട്ട​ണ​മെ​ന്ന അ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
Monday, July 24, 2017 12:43 PM IST
നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര: സ്ത്രീ​​​പീ​​​ഡ​​​ന കേ​​​സി​​​ല്‍ ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ എം. ​​​വി​​​ന്‍​സെ​​​ന്‍റ് എം​​​എ​​​ല്‍​എ യെ ​​​ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​കി​​​ട്ടാ​​​ന്‍ പോ​​​ലീ​​​സ് ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യ വി​​​ന്‍​സെ​​​ന്‍റ് നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര സ്പെ​​​ഷ​​​ല്‍ സ​​​ബ് ജ​​​യി​​​ലി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ലാ​​​ണ്. ഇ​​​ന്നു മു​​​ത​​​ല്‍ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്ക് വി​​​ന്‍​സെ​​​ന്‍റി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു കി​​​ട്ട​​​ണ​​​മെ​​​ന്ന അ​​​പേ​​​ക്ഷ​​​യാ​​​ണ് പോ​​​ലീ​​​സ് നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര ഫ​​​സ്റ്റ് ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് കോ​​​ട​​​തി ഇ​​​ന്ന​​​ത്തേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​യി​​രു​​ന്ന പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യെ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്തു. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് വീ​​​ണ്ടും അ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.