വാഹനാപകടം: ഗർഭിണിയും രണ്ടു ബന്ധുക്കളും മരിച്ചു
Friday, May 26, 2017 11:38 AM IST
കു​​​ന്നം​​​കു​​​ളം: പെ​​​രു​​​ന്പി​​​ലാ​​​വി​​​ൽ ഇ​​​ന്നോ​​​വ കാ​​റും ലോ​​​റി​​യും കൂ​​ട്ടി​​മു​​ട്ടി ഗ​​​ർ​​​ഭി​​​ണി​​​യ​​​ട​​​ക്കം മൂ​​​ന്നു​​​പേ​​​ർ മ​​​രി​​​ച്ചു. ആ​​​റു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മൂ​​​ന്നു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. വ​​​ട്ടം​​​കു​​​ളം മേ​​​ഴ​​​ത്തൂ​​​ർ വീ​​​ട്ടി​​​ൽ രാ​​​ഗേ​​​ഷി​​ന്‍റെ ഭാ​​​ര്യ വി​​​ജി​​​ത(20), വി​​​ജി​​​ത​​​യു​​​ടെ മു​​​ത്ത​​​ശ്ശി ക​​​മ​​​ലം(70), പൊ​​​ന്നാ​​​നി ച​​​മ്ര​​​വ​​​ട്ടം ഇ​​​ള​​​യാ​​​ട്ടു​​​പ​​​റ​​​ന്പി​​​ൽ രാ​​​ജു​​​വി​​​ന്‍റെ മ​​​ക​​​ൻ നി​​​ഥി​​​ൻ(​​ആ​​​റ്) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു പെ​​​രു​​​ന്പി​​​ലാ​​​വ് അ​​​ൻ​​​സാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കേ​​​ച്ചേ​​​രി​​​ക്ക​​​ടു​​​ത്ത് ആ​​​ദൂ​​​രി​​​ൽ വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്നോ​​​വ കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ.


മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തെ മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ ഇ​​​ന്നോ​​​വ എ​​​തി​​​രേ വ​​​ന്ന ലോ​​​റി​​​യു​​മാ​​യി കൂ​​ട്ടി​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്നോ​​​വ കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​ർ കാ​​​ർ വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ചാ​​​ണ് യാ​​ത്ര​​ക്കാ​​രെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. മ​​​രി​​​ച്ച വി​​​ജി​​​ത ആ​​​റു​​​മാ​​​സം ഗ​​​ർ​​​ഭി​​​ണി​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ തൃ​​​ശൂ​​​ർ അ​​​ശ്വ​​​നി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.