ബൈക്ക് മ​തി​ലി​ൽ ഇടിച്ചുകയറി ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
ബൈക്ക് മ​തി​ലി​ൽ ഇടിച്ചുകയറി ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Sunday, February 26, 2017 12:46 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഗ​​മ​ണി​​ലേ​​ക്ക് ഉ​​ല്ലാ​​സ​യാ​​ത്ര ​പോ​​യ യു​​വാ​​ക്ക​​ൾ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ടു മ​​തി​​ലി​ൽ ഇ​ടി​​ച്ചു ക​യ​റി ര​​ണ്ടു യു​​വാ​​ക്ക​​ൾ മ​രി​ച്ചു. മാ​​മ്മൂ​​ട് ലൂ​​ർ​​ദ്മാ​​താ പ​​ള്ളി​​ക്കു​​സ​​മീ​​പം മു​​ക്ക​​ത്ത് വ​​ർ​​ഗീ​​സി​​ന്‍റെ മ​​ക​​ൻ ഷാ​​രോ​​ണ്‍(22), മാ​​മ്മൂ​​ട് വെ​​ളി​​യം കാ​​വു​​ങ്ക​​ൽ​​പ്പ​​ടി പ​​ത്മ​​ശി​​വ​​ഗ​​ണ​​വി​​ല്ല​​യി​​ൽ ലാ​​ല​​പ്പ​​ന്‍റെ മ​​ക​​ൻ ര​​ഞ്ജി​ത് ലാ​​ൽ(23) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി 11ന് ​​വാ​​ഴൂ​​ർ റോ​​ഡി​​ൽ മാ​​മ്മൂ​​ടി​നു സ​​മീ​​പ​​മു​​ള്ള റ​​സ്റ്റ​​റ​​ന്‍റി​​ന​​ടു​​ത്തു​​ള്ള വീ​​ടി​​ന്‍റെ മ​​തി​​ലി​​ൽ ബൈ​​ക്കി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. സം​​ഭ​​വം ന​​ട​​ന്ന​​യു​​ട​​നെ റ​​സ്റ്റ​​റ​​ന്‍റി​​ലെ ജീ​​വ​​ന​​ക്കാ​​ർ ചേ​​ർ​​ന്ന് ഇ​​രു​​വ​രെ​​യും ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു. പത്തം​​ഗ​​സം​​ഘം അ​​ഞ്ച് ബൈ​​ക്കു​​ക​​ളി​​ലാ​​യി നേ​​ര​​ത്തവാ​​ഗ​​മ​​ണി​​ലേ​​ക്കു ​യാ​ത്ര തി​​രി​​ച്ചി​​രു​​ന്നു. ഇ​​വ​​ർ​​ക്കൊ​​പ്പം എ​​ത്താ​​നാ​​യി ഇ​​രു​​വ​​രും ബൈ​​ക്കി​​ൽ പോ​​കു​​ന്പോ​​ൾ ഇ​​വ​​രു​​ടെ വീ​​ടി​​ന് ഒ​​രു​ കി​​ലോ​​മീ​​റ്റ​​ർ​ മാ​​ത്രം അ​​ക​​ലെ​യാ​​ണു ദു​ര​ന്ത​മു​ണ്ടാ​യ​ത്. അ​​പ​​ക​​ട​​ത്തി​​ൽ ബൈ​​ക്ക് ഭാ​​ഗി​​ക​​മാ​​യി ത​​ക​​ർ​ന്നു. എ​​തി​​രേ​​വ​​ന്ന കാ​​റി​​ൽ​ തട്ടി യാ​​ണ് അ​​പ​​ക​​ട​​മെ​ന്നു ദൃ​​ക്സാ​​ക്ഷി​​ക​​ൾ പോ​​ലീ​​സി​നു മൊ​​ഴി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.


ര​​ഞ്ജി​ത് ലാ​ലി​ന്‍റെ മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു. സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 11ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ക്കും. പി​​താ​​വ് ലാ​​ല​​പ്പ​​ൻ തെ​​ങ്ങ​​ണ​​യി​​ൽ ബേ​​ക്ക​​റി ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്. മാ​​താ​​വ് പ​​രേ​​ത​​യാ​​യ രാ​​ധാ​​മ​​ണി. ര​​മ്യ ലാ​​ൽ ഏ​​ക​​സ​​ഹോ​​ദ​​രി​​യാ​​ണ്.

ഷാ​​രോ​​ണി​​ന്‍റെ സം​​സ്കാ​​രം പി​​ന്നീ​​ട് മാ​​മ്മൂ​​ട് ലൂ​​ർ​​ദ്മാ​​താ പ​​ള്ളി​​യി​​ൽ. പി​​താ​​വ് വ​​ർ​​ഗീ​​സ്(​​ബോ​​ബ​​ച്ച​​ൻ) മി​​ലി​​ട്ട​​റി സ​​ർ​​വീ​​സി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ്. മാ​​താ​​വ് മ​​റി​​യാ​​മ്മ മാ​​മ്മൂ​​ട് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് യു​​പി സ്കൂ​​ളി​​ലെ അ​​ധ്യാ​​പി​​ക​​യാ​​ണ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ഷാ​​രോ​​ണി​​നൊ​​പ്പ​​മു​​ള്ള ഇ​​ര​​ട്ട സ​​ഹോ​​ദ​​രി സ​​പ്ന (​ഇ​​രു​​വ​​രും മം​​ഗ​​ളം എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ​​നി​ന്ന് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി) ഇ​​ര​​ട്ട​​സ​​ഹോ​​ദ​​രി​​മാ​​രാ​​യ ആ​​ർ​​ദ്ര​​യും സാ​​ന്ദ്ര​​യും ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.