ദീ​​​പി​​​ക​ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മ​​​നഃ​​​സാ​​​ക്ഷി​: മ​​​ന്ത്രി ​സി. ​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്
ദീ​​​പി​​​ക​ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മ​​​നഃ​​​സാ​​​ക്ഷി​: മ​​​ന്ത്രി ​സി. ​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്
Saturday, February 25, 2017 3:09 PM IST
കൊ​​​ച്ചി: സ​​​ർ​​​വ​​​ത​​​ല​​​സ്പ​​​ർ​​​ശി​​​യും മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത​​​വു​​​മാ​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മ​​​നഃ​​​സാ​​​ക്ഷി​​​യാ​​​യി മാ​​​റി​​​യ​​​തി​​​ന്‍റെ മി​​​ക​​​വാ​​​ണു ദീ​​​പി​​​ക​​​യെ മ​​​ല​​​യാ​​​ള​​​ത്തി​​​നു പ്രി​​​യ​​​പ്പെ​​​ട്ട​​​താ​​​ക്കു​​​ന്ന​​​തെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്. ബി​​​സി​​​ന​​​സ് ദീ​​​പി​​​ക​​യു​​ടെ ബി​​​സി​​​ന​​​സ് എ​​​ക്സ​​​ല​​​ൻ​​​സ് പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണ സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി ലു​​​ലു മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

130 വ​​​ർ​​​ഷ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും മ​​​ഹ​ത്താ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ സം​​​ക്ര​​​മി​​പ്പി​​​ച്ചു സാ​​​മൂ​​​ഹ്യ​​​പു​​​രോ​​​ഗ​​​തി​​​ക്കു ശ്ര​​​ദ്ധേ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യാ​​​ണു ദീ​​​പി​​​ക മു​​​ന്നേ​​​റു​​​ന്ന​​​ത്. സ​​​മൂ​​​ഹ​​​ത്തെ മു​​​ന്നോ​​​ട്ടു ന​​​യി​​​ക്കു​​​ക​​​യാ​​​ണ് എ​​​ല്ലാ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും ധ​​​ർ​​​മം. ആ ​​​അ​​​ർ​​​ഥ​​​ത്തി​​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ ദീ​​​പി​​​ക​​​യു​​​ടെ ഇ​​​ടം മു​​​മ്പി​​​ലാ​​​ണ്.

ദീ​​​പി​​​ക​​​യു​​​ടെ ബി​​​സി​​​ന​​​സ് എ​​​ക്സ​​​ല​​​ൻ​​​സ് പു​​​ര​​​സ്കാ​​​രം കേ​​​ര​​​ള​​​ത്തി​​​ലെ ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കെ​​​ല്ലാം പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണ്. ദീ​​​പി​​​ക​​​യു​​​ടെ സം​​​രം​​​ഭ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യ​​​ത് അ​​​ഭി​​​മാ​​​ന​​​കര വും സ​​​ന്തോ​​​ഷ​​​കരവു​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

രാ​​​ഷ്‌ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മോൺ. ഡോ. ​​​മാ​​​ണി പു​​​തി​​​യി​​​ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ ആ​​​മു​​​ഖപ്ര​​​സം​​​ഗ​​​വും ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി. കെ.​​​വി. തോ​​​മ​​​സ് എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ, ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം മി​​​യ, രാ​​​ഷ്‌ട്ര​​​ദീ​​​പി​​​ക ലിമിറ്റഡ് ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​പി. സ​​​ണ്ണി, കെ​​​ത്രി​​​എ കൊ​​​ച്ചി സോ​​​ണ്‍ സെ​​​ക്ര​​​ട്ട​​​റി സ​​​ന്ദീ​​​പ് നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ൽ മി​​​ക​​​വി​​​ന്‍റെ മു​​​ദ്ര ചാ​​​ർ​​​ത്തി​​​യ അ​​​ഞ്ചു പേ​​​ർ​​​ക്കു മ​​​ന്ത്രി​​​യും രാ​​​ഷ്‌ട്ര​​​ദീ​​​പി​​​ക മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചേ​​​ർ​​​ന്നു ബി​​​സി​​​ന​​​സ് ദീ​​​പി​​​ക എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചു.


ബി​​​സി​​​ന​​​സ് ദീ​​​പി​​​ക ലൈ​​​ഫ് ടൈം ബി​​​സി​​​ന​​​സ് അ​​​ച്ചീ​​​വ്മെ​​​ന്‍റ് പു​​​ര​​​സ്കാ​​​രം ശോ​​​ഭ ഗ്രൂ​​​പ്പ് സ്ഥാ​​​പ​​​ക​​​നും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ പി.​​​എ​​​ൻ.​​​സി. മേ​​​നോ​​​നു​​​വേ​​​ണ്ടി ക​​​ന്പ​​​നി സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ണ്ണി​​​ക്കൃഷ്ണ​​​ൻ ഏ​​​റ്റു​​​വാ​​​ങ്ങി.

ഗ്രാ​​​ൻ​​​ഡ്മാ​​​സ് ഫു​​​ഡ് പ്രൊ​​​ഡ​​​ക്ട്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജി​​​മി രാ​​​ജു ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് വി​​​മ​​​ൻ എ​​​ൻ​​​ട്ര​​​പ്ര​​​ണ​​​ർ പു​​​ര​​​സ്കാ​​​ര​​​വും, പ്രി​​​സ് ട്രേ​​​ഡിം​​​ഗ് ക​​മ്പ​​​നി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​നി​​​ൽ ഏ​​​ബ്ര​​​ഹാം ബി​​​സി​​​ന​​​സ് എ​​​ക്സ​​​ല​​​ൻ​​​സ് പു​​​ര​​​സ്കാ​​​ര​​​വും ഏ​​​റ്റു​​​വാ​​​ങ്ങി.

ഉ​​​ദ​​​യ​​​സ​​​മു​​​ദ്ര ഹോ​​​ട്ട​​​ൽ​​​സ് -യു​​​ഡി​​​എ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി സ​​​ർ​​​വീ​​​സ​​​സ് പു​​​ര​​​സ്കാ​​​ര​​​വും സി​​​ൽ​​​ക്ക് എ​​​യ​​​ർ ഇ​​​ന്ത്യാ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ജ​​​ഗ്ദീ​​​ഷ് ഭോ​​​ജ്വാ​​​നി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് സ​​​ർ​​​വീ​​​സ് ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ പു​​​ര​​​സ്കാ​​​ര​​​വും സ്വീ​​​ക​​​രി​​​ച്ചു.

പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണ ച​​​ട​​​ങ്ങു​​​ക​​​ളു​​​ടെ മു​​​ഖ്യ​​​സ്പോ​​​ണ്‍​സ​​​ർ കൊ​​​ച്ചി സാ​​​ൽ കൊ​​​മേ​​​ഴ്സ്യ​​​ൽ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​ടി. ജേ​​​ക്ക​​​ബ്, സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രാ​​​യ ഇ​​​ഡ​​​ക്സ് സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് കൊ​​​ച്ചി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ലി​​​ജോ ജോ​​​ൺ, എ​​​ൽ​​​സ​​​ണ്‍​സ് ബോം​​​ബെ ഡൈ​​​യിം​​​ഗ് കൊ​​​ച്ചി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​നി​​​ൽ, ആ​​​ഷ​​​ർ ഡി​​​ജി​​​റ്റ​​​ൽ സ്റ്റോ​​​ർ സി​​​ഇ​​​ഒ ജോ​​​ബി​​​ൻ പ​​​ടി​​​ഞ്ഞാ​​​ത്ത്, ന​​​ടി മി​​​യ എ​​​ന്നി​​​വ​​​ർ രാ​​​ഷ്‌ട്ര​​​ദീ​​​പി​​​കയു​​​ടെ ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ചു. രാ​​​ഷ്‌ട്ര​​​ദീ​​​പി​​​ക മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വി​​​ഭാ​​​ഗം ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​സി. തോ​​​മ​​​സ് സ്വാ​​​ഗ​​​ത​​​വും ദീ​​​പി​​​ക കൊ​​​ച്ചി സീ​​​നി​​​യ​​​ർ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ർ റെ​​​ബി ജോ​​​ർ​​​ജ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. ക​​​ലാ​​​വി​​​രു​​​ന്നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. സാ​​​മൂ​​​ഹ്യ, സാം​​​സ്കാ​​​രി​​​ക, ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണ ച​​​ട​​​ങ്ങി​​​നു സാ​​​ക്ഷ്യം വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.