ഏനാത്ത് പാലം: ഡിപ്പാർട്ട്മെന്‍റ് വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി ജി. സുധാകരൻ
ഏനാത്ത് പാലം: ഡിപ്പാർട്ട്മെന്‍റ് വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി ജി. സുധാകരൻ
Wednesday, January 18, 2017 3:43 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കൊ​​ല്ലം-​​പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന കൊ​​ട്ടാ​​ര​​ക്ക​​ര​​യി​​ലെ ഏ​​നാ​​ത്ത് പാ​​ലം അ​​കാ​​ല​​ത്തി​​ൽ ത​​ക​​രാ​​നു​​ണ്ടാ​​യ സാ​​ഹ​​ച​​ര്യം ക​​ണ്ടെ​​ത്താ​​നും അ​​തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ ആ​​രെ​​ല്ലാ​​മാ​​ണെ​​ന്ന് വി​​ശ​​ദ​​മാ​​യി അ​​ന്വേ​​ഷി​​ച്ച് അ​​ടി​​യ​​ന്ത​​ര റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​നും പൊ​​തു​​മ​​രാ​​മ​​ത്ത് വി​​ജി​​ല​​ൻ​​സ് വി​​ഭാ​​ഗം ഡെ​​പ്യൂ​​ട്ടി ചീ​​ഫ് എ​​ൻ​​ജി​​നി​​യ​​റോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ അ​​റി​​യി​​ച്ചു.

പാ​​ല​​ത്തി​​ൽ ത​​ക​​രാ​​ർ ഉ​​ണ്ടാ​​യ​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട ജ​​നു​​വ​​രി 10ന് ​​മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​നും ബ​​ന്ധ​​പ്പെ​​ട്ട എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രും സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യും വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ക​​യും ചെ​​യ്തു. 11ന് ​​ന​​ട​​ത്തി​​യ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ര​​ണ്ടാ​​മ​​ത്തെ പി​​യ​​റി​​ന്‍റെ അ​​ടി​​ത്ത​​റ​​യാ​​യ ഇ​​ര​​ട്ട കി​​ണ​​റി​​ന്‍റെ കോ​​ണ്‍ക്രീ​​റ്റ് സ്റ്റീ​​നിം​​ഗ് ഇ​​ള​​കി​​പ്പോ​​യ​​താ​​യും ദു​​ർ​​ബ​​ല​​പ്പെ​​ട്ട​​താ​​യും കാ​​ണ​​പ്പെ​​ട്ടു.


നി​​ർ​​മാ​​ണ​​ഘ​​ട്ട​​ത്തി​​ൽ ന്യൂ​​ന​​ത​​യു​​ണ്ടാ​​യി​​രു​​ന്നോ എ​​ന്നും ഇ​​തി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ ആ​​രെ​​ല്ലാ​​മെ​​ന്നും ക​​ണ്ടെ​​ത്താ​​ൻ അ​​ടി​​യ​​ന്ത​​ര​​മാ​​യി റി​​പ്പോ​​ർ​​ട്ട് തേ​​ടി​​യി​​ട്ടു​​ണ്ട്. റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ പോ​​ലീ​​സ് വി​​ജി​​ല​​ൻ​​സി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യ്ക്കാ​​യി ഈ ​​വി​​ഷ​​യം വി​​ട​​ണ​​മോ​​യെ​​ന്ന് തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നും മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.