ദ​ളി​ത് പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ക്കും: സി​എ​സ്ഐ സി​ന​ഡ്
ദ​ളി​ത് പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ക്കും: സി​എ​സ്ഐ സി​ന​ഡ്
Wednesday, January 18, 2017 3:16 PM IST
കോ​​ട്ട​​യം: ഇ​​ന്ത്യ മ​​ഹാ​​രാ​​ജ്യ​​ത്ത് ഇ​​നി​​യൊ​​രു രോ​​ഹി​​ത് വെ​​മു​​ല ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ ദ​​ളി​​ത്ആ​​ദി​​വാ​​സി പീ​​ഡ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യി പ്ര​​തി​​ക​​രി​​ക്കാ​​ൻ കോ​​ട്ട​​യ​​ത്തു സ​​മാ​​പി​​ച്ച സി​​എ​​സ്ഐ സി​​ന​​ഡ് പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സ​​മീ​​പ​​കാ​​ല​​ത്തു കോ​​ട്ട​​യ​​ത്തും പ​​രി​​സ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ദ​​ളി​​ത് ആ​​ദി​​വാ​​സി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് എ​​തി​​രേയു​​ണ്ടാ​​യ അ​​ക്ര​​മ​​ങ്ങ​​ളി​​ൽ സി​​ന​​ഡ് ആ​​ശ​​ങ്ക രേ​​ഖ​​പ്പെ​​ടു​​ത്തി. ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​ന​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള ന​​ട​​പ​​ടി​ ത്വ​​രി​​ത​​പ്പെ​​ടു​​ത്താ​​ൻ ഗ​​വ​​ണ്‍​മെ​​ന്‍റിനോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള പ്ര​​മേ​​യ​​വും പാ​​സാ​​ക്ക​​പ്പെ​​ട്ടു.


ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​ചെ​​ന്നൈ റോ​​യ​​ൽ​​പേ​​ട്ട​​യി​​ലു​​ള്ള സി​​എ​​സ്ഐ സി​​ന​​ഡ് ആ​​സ്ഥാ​​ന​​ത്തു ന​​ട​​ന്ന സ്വീ​​ക​​ര​​ണ​​ത്തി​​നും സ്തോ​​ത്ര​ ശു​​ശ്രൂ​​ഷ​​യ്ക്കും ശേ​​ഷം സ​​ഭ​​യു​​ടെ പ​​ര​​മാ​​ധ്യ​​ക്ഷ പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ട മോ​​ഡ​​റേ​​റ്റ​​ർ ബി​​ഷ​​പ് റ​​വ.​​തോ​​മ​​സ് കെ.​​ഉ​​മ്മ​​നും ഡെ​​പ്യൂ​​ട്ടി മോ​​ഡ​​റേ​​റ്റ​​ർ വ​​ട​​പ്പ​​ള്ളി പ്ര​​സാ​​ദ റാ​​വു​​വും സ​​ഹ​​ഭാ​​ര​​വാ​​ഹി​​ക​​ളും ചാ​​ർ​ജ് ഏ​​റ്റെ​​ടു​​ത്തു.
മു​​ൻ മോ​​ഡ​​റേ​​റ്റ​​ർ ബി​​ഷ​​പ് ഡോ.​​ജി. ദൈ​​വാ​​ശീ​​ർ​​വാ​​ദം, സി​​എ​​സ്ഐ ബി​​ഷ​​പ്പു​​മാ​​ർ, സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക ഭാ​​ര​​വാ​​ഹി​​ക​​ൾ, സി​​ന​​ഡ് എ​​ക്സി​​ക്യൂ​​ട്ടി​​വ് അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.