സഹകരണ പ്രതിസന്ധി: കേന്ദ്രം തെറ്റു തിരുത്തണമെന്നു മുഖ്യമന്ത്രി
സഹകരണ പ്രതിസന്ധി: കേന്ദ്രം തെറ്റു തിരുത്തണമെന്നു മുഖ്യമന്ത്രി
Wednesday, January 18, 2017 3:09 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നോ​​ട്ട് അ​​സാ​​ധു​​വാ​​ക്ക​​ലി​​നെത്തുട​​ർ​​ന്ന് സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ നേ​​രി​​ടു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യി​​ൻ. ന​​ബാ​​ർ​​ഡി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തി​​യ വാ​​യ്പാ വി​​ശ​​ക​​ല​​ന യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്​​തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ വ​​ലി​​യ അ​​വ​​മ​​തി​​ക്ക​​ലി​​നാ​​ണ് സം​​സ്ഥാ​​ന​​ത്തെ സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല ഇ​​ര​​യാ​​യ​​ത്. പ​​ക്ഷേ ഈ ​​അ​​വ​​മ​​തി​​ക്ക​​ലൊ​​ന്നും ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ സ​​ഹ​​ക​​ര​​ണ​​മേ​​ഖ​​ല​​യോ​​ട് ഉ​​ണ്ടാ​​യി​​ല്ല. സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ൽ കൊ​​ള്ള​​രു​​താ​​യ്മ ന​​ട​​ക്കു​​ന്നു​​വെ​​ന്നും ക​​ള്ള​​പ്പ​​ണ​​ത്തി​​ന്‍റെ കേ​​ന്ദ്ര​​ങ്ങ​​ളാ​​കു​​ന്നു​​ എന്നൊക്കയായി രുന്നു പ്ര​​ച​​ാര​​ണ​​ങ്ങ​​ൾ. ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യും ചി​​ല ബാ​​ങ്കു​​ക​​ളി​​ൽ ന​​ട​​ന്നു. എ​​ന്നാ​​ൽ, വി​​വ​​രാ​​വ​​കാ​​ശ​​പ്ര​​കാ​​രം ചോ​​ദി​​ച്ച​​പ്പോ​​ൾ ന​​ല്കി​​യ മ​​റു​​പ​​ടി​​യി​​ൽ റി​​സ​​ർ​​വ് ബാ​​ങ്ക് ത​​ന്നെ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത് സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ൽ ക​​ള്ള​​പ്പ​​ണ​​മി​​ല്ലെ​​ന്നാ​​ണ്.

സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ​​ക്ക് കെ​​വൈ​​സി നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​ന്ന​​തി​​ൽ ഒ​​രു പ്ര​​ശ്ന​​വു​​മി​​ല്ല. പ്ര​​ത്യേ​​ക നി​​യ​​മ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ ഇ​​നി മു​​ത​​ൽ ജ​​ന​​കീ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നി​​ർ​​ത്ത​​ണ​​മെ​​ന്നു പ​​റ​​യു​​ന്ന​​തു ശ​​രി​​യ​​ല്ലെന്നും മു​​ഖ്യ​​മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.