ബന്ധു നിയമനം: 22നകം റിപ്പോർട്ട് നൽകണം
Wednesday, December 7, 2016 4:35 PM IST
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻമന്ത്രി ഇ.പി. ജയരാജനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ജഡ്ജി ഉത്തരവിട്ടു. കേസിൽ വിജിലൻസ് സ്വമേധയാ ആരംഭിച്ച ത്വരിത പരിശോധന റിപ്പോർട്ട് രണ്ടു മാസമായിട്ടും സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഉത്തരവ്.

22നകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർക്കാണ് കോടതി നിർദേശം നൽകിയത്. മുൻമന്ത്രിയെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും വിജിലൻസ് ലീഗൽ അഡ്വൈസർ കോടതിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.