മാവോയിസ്റ്റിന്റെ മൃതശരീരത്തെ പോലും സർക്കാർ ഭയപ്പെടുന്നു: ആർഎംപിഐ
Wednesday, December 7, 2016 4:13 PM IST
കോഴിക്കോട്: നിലമ്പൂർ കരുളായി വനത്തിൽ പോലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ മൃത
ശരീരത്തെ പോലും സർക്കാർ ഭയപ്പെടുന്നുവെന്ന് ആർഎംപിഐ സംസ്‌ഥാന സെക്രട്ടറി എൻ. വേണു. കൊല്ലപ്പെട്ട കാവേരി എന്ന അജിതയുടെ മൃതദേഹംമനുഷ്യാവകാശപ്രവർത്തകർക്കു വിട്ടുനൽകാത്തതെന്നും ബന്ധുക്കൾ എത്തിയില്ലെങ്കിൽ ബന്ധപ്പെട്ടവർക്കു മൃതദേഹം വിട്ടു നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വേണു ‘ദീപിക’യോടു പറഞ്ഞു.സർക്കാർ സ്പോൺസർ ചെയ്ത കൊലപാതകമാണിതെന്നും തുടക്കം മുതലേ നിഗൂഢതകളുള്ളതിനാലാണ് മൃതദേഹം കാണാൻ മനുഷ്യാവകാശപ്രവർത്തകർക്ക് അനുമതി നൽകാത്തതെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.