ക്വാറി: പാരിസ്‌ഥിതികാനുമതി ഇല്ലെങ്കിൽ പ്രവർത്തനാനുമതി നൽകരുതെന്ന ഉത്തരവ് ശരിവച്ചു
Wednesday, December 7, 2016 4:13 PM IST
കൊച്ചി: നിലവിലുള്ള ക്വാറികൾക്ക് പാരിസ്‌ഥിതികാനുമതി ഇല്ലെങ്കിൽ പ്രവർത്തനാനുമതി നൽകരുതെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. നിയമസാധുതയുള്ള ക്വാറി പെർമിറ്റ് എന്നാൽ പാരിസ്‌ഥിതികാനുമതിയോടു കൂടിയ ക്വാറി പെർമിറ്റാണെന്ന സിംഗിൾ ബെഞ്ച് ഉത്തരവിൽ അപാകതയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി.

ക്വാറികൾക്കു പാരിസ്‌ഥിതികാനുമതി നിർബന്ധമാണെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ ക്വാറി ഉടമയായ സ്മൈൽ ആന്റോ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സംസ്‌ഥാനത്ത് പാരിസ്‌ഥിതികാനുമതിയില്ലാതെ ക്വാറികൾ പ്രവർത്തിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും പാരിസ്‌ഥിതികാനുമതി ക്വാറികൾക്ക് നിർബന്ധമാണെന്നും പരിസ്‌ഥിതി സംരക്ഷണ ജനകീയ സമിതി നൽകിയ ഹർജിയിൽ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ ഉത്തരവ് സുപ്രീംകോടതി ശരിവച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.