ഡി. ബാബു പോളിന് ഫാ. വടക്കൻ പുരസ്കാരം
ഡി. ബാബു പോളിന്  ഫാ. വടക്കൻ പുരസ്കാരം
Wednesday, December 7, 2016 4:02 PM IST
തൃശൂർ: ഫാ. വട ക്കൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഫാ. വടക്കൻ സ്മാരക പുരസ്കാരത്തിനു ഡോ. ഡി. ബാബുപോൾ അർഹനായി. സാമൂഹിക–സംസ്കാരിക–മത മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം സമ്മാനിക്കുന്നത്.

25,001 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. മാധ്യമപ്രവർത്തകരായ എം.പി. സുരേന്ദ്രൻ, ഫ്രാങ്കോ ലൂയീസ്, ജോയ് എം. മണ്ണൂർ, സന്തോഷ് ജോൺ തൂവൽ എന്നിവരടങ്ങിയ കമ്മിറ്റിയാണു ജേതാവിനെ നിശ്ചയിച്ചത്.
17നു രാവിലെ 10.30നു തൊയക്കാവ് തിരുഹൃദയ പാരിഷ്ഹാളിൽ നടക്കുന്ന ചടങ്ങിൽ ബിഷപ് മാർ തോമസ് ചക്യത്ത് പുരസ്കാരം സമർപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.