മതസ്പർധ: ശശികലയ്ക്കെതിരേ കേസ്
Thursday, October 27, 2016 12:31 PM IST
കാഞ്ഞങ്ങാട്: മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്നാരോപിച്ചു ഹിന്ദു ഐക്യവേദി സംസ്‌ഥാന അധ്യക്ഷ കെ.പി.ശശികല (ശശികല വിജയകുമാർ)യ്ക്കെതിരേ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കാസർഗോഡ് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ സി. ഷുക്കൂർ നൽകിയ പരാതിയിലാണു കേസെടുത്തത്. യു ട്യൂബിൽനിന്നു ഡൗൺലോഡ് ചെയ്ത ഇവരുടെ പ്രസംഗം അടങ്ങിയ സിഡികളും തെളിവായി പോലീസിൽ നൽകിയിരുന്നു. ഹോസ്ദുർഗിലെ സിഎസ് അസോസിയേറ്റ്സിലെ നോട്ടറി സി.ഷുക്കൂർ എന്ന പേരിലാണു പബ്ലിക് പ്രോസിക്യൂട്ടർ പരാതി നൽകിയത്. തീവ്രവാദപ്രസംഗം നടത്തിയെന്നാരോപിച്ച് മുമ്പ് ഇദ്ദേഹം കോഴിക്കോട്ടെ സലഫി പണ്ഡിതൻ ഷംസുദീൻ പാലത്തിലിനെതിരേ പരാതി നൽകി കേസെടുപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.