കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങൾ പൂട്ടരുത്
Thursday, October 27, 2016 12:31 PM IST
തിരുവനന്തപുരം: കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങ ൾ സ്വകാര്യവത്കരിക്കാനും അടച്ചുപൂട്ടാനുമുള്ള നീക്കം കേന്ദ്ര സർ ക്കാർ ഉപേക്ഷിക്കണമെന്ന് പ്രമേയത്തിലൂടെ നിയമസഭ ആവശ്യപ്പെട്ടു. കൊച്ചിൻ ഷിപ്യാർഡിന്റെ 25 ശ തമാനം ഓഹരി വിൽക്കാനും അമ്പലമുകൾ ഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് (എച്ച്ഒസിഎൽ) അടച്ചുപൂട്ടാനുമുള്ള തീരു മാനം ഉപേക്ഷിക്കണമെന്ന പ്രമേയം ഭരണ–പ്രതിപക്ഷ അംഗങ്ങൾ ഏകകണ്ഠമായാണു പാസാക്കിയത്.

എസ്. ശർമ അവതരിപ്പിച്ച ഉപക്ഷേപത്തിലാണു ചർച്ച ചെയ്തു പ്രമേയം പാസാക്കിയത്.

വായ്പ വാങ്ങി പുതിയ ഡോക്ക് നിർമിച്ച് പ്രവർത്തനം തുടർന്നാൽ കൊച്ചിൻ ഷിപ്യാർഡിനെ ലാഭത്തിലാക്കാമെന്ന് ചർച്ചയിൽ പങ്കെടുത്ത ഹൈബി ഈഡൻ പറഞ്ഞു. എച്ച്ഒസിഎലിനെ കൂടാതെ ഫാക്ട്, എച്ച്ഐഎൽ,ഐആർഇ എന്നീ പൊതുമേഖലാസ്‌ഥാപനങ്ങളോടുമുള്ള കേ ന്ദ്ര നിലപാട് പ്രതിഷേധാർഹമാണെ ന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, കോവൂർ കുഞ്ഞുമോൻ എന്നിവർ ചൂണ്ടിക്കാട്ടി.

കോട്ടയത്തെ വെള്ളൂർ ഹിന്ദു സ്‌ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറി അ ടച്ചുപൂട്ടാനുള്ള നീക്കം കേന്ദ്രം തു ടങ്ങിയെന്നും ഇതിൽ സംസ്‌ഥാനം കാര്യമായ ഇടപെടൽ നടത്തണ മെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. 1500 കോടി നീക്കിയിരിപ്പുള്ള കൊച്ചിൻ ഷിപ്യാർഡിന്റെ ഓഹരികൾ സ്വകാര്യവത്കരിക്കുന്നത് ആ സ്‌ഥാപനത്തെ ഇല്ലാതാക്കാനുള്ള കെണിയാണെന്ന് ജോൺ ഫെർണാണ്ടസ് ചൂണ്ടിക്കാട്ടി. മരുന്ന് നിർമാണത്തിന് അടക്കം ഉപയോഗിക്കുന്ന ഫിനോൾ വൻതോതിൽ ഉത്പാദിപ്പിക്കുന്ന എച്ച്ഒസിഎൽ അടച്ചുപൂട്ടുന്നത് തികച്ചും തെറ്റാണ്. എച്ച്ഒസിഎല്ലിനെ കൊച്ചിൻ റിഫൈനറിയുടെ ഉപശാലയാക്കി മാറ്റിയാൽ ആ സ്‌ഥാപനം രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങളിൽ സംസ്‌ഥാനത്തിനു വലിയ ഉത്കണ്ഠയാണെന്നു ചർച്ചയ്ക്കു മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിന്റെ ആഗോളവത്കരണ, ഇറക്കുമതി നയങ്ങളാണ് മിക്ക പൊതുമേഖലാസ്‌ഥാപനങ്ങളുടെയും ഇന്നത്തെ പ്രതിസന്ധിക്കു കാരണം. 2012–13 കാലഘട്ടത്തിൽ 2.2 ശതമാനം കേന്ദ്ര നിക്ഷേപം സംസ്‌ഥാനത്തിനു ലഭിച്ചിരുന്നു എന്നാൽ, 2014 ൽ അത് 1.43 ശതമാനമായി ഇടിഞ്ഞു. വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങൾക്ക് 16.92 ശതമാനം വരെ കേന്ദ്ര നിക്ഷേപം നൽകുമ്പോഴാണ് കേരളത്തോട് അവഗണന കാട്ടുന്നത്.

ഫാക്ട്, എച്ച്ഒസിഎൽ തുടങ്ങിയ പൊതുമേഖലാസ്‌ഥാപനങ്ങൾക്ക് പുനരുദ്ധാരണ പാക്കേജ് മാത്രമാണു രക്ഷ. കൊച്ചിൻ പോർട്ട് ട്രസ്റ്റ്, എച്ച്എംടി എന്നിവയും പ്രതിസന്ധിയിലാണ്. വിമാന വാഹിനി കപ്പൽ വരെ നിർമിച്ച കൊച്ചിൻ ഷിപ്്യാർഡിന്റെ ഓഹരികൾ വിൽക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണം. 844 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് എച്ച്ഒസിഎലിനു കേന്ദ്രം അനുവദിക്കണമെന്നും മുഖ്യമന്ത്രി പ്രമേയ ചർച്ചയിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.