വടവാതൂർ സെമിനാരിയിൽ പുസ്തകമേള
Thursday, October 27, 2016 12:21 PM IST
കോട്ടയം: വടവാതൂർ അപ്പസ്തോലിക് സെമിനാരിയിൽ പുസ്തക മേള തുടങ്ങി. അമൂല്യ പുസ്തക ശേഖരങ്ങളാണ് മേളയിലൊരുക്കിയിരിക്കുന്നതെന്നു സെമിനാരിയുടെ പ്രൊക്കുറേറ്റർ ഫാ.തോമസ് പുതിയാകുന്നേൽ പറഞ്ഞു. ക്രൈസ്തവ പ്രസാധകരുടെയും മറ്റു പ്രസാധകരുടെയും പുസ്തകങ്ങൾ മേളയിലുണ്ട്.

എല്ലാ ദിവസവും രാവിലെ ഒൻപതു മുതൽ അഞ്ചു വരെ നടക്കുന്ന മേള നവംബർ 27ന് അവസാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.