സ്നേഹത്തിനു ശിലയിടാൻ ദിലീപ് എത്തി
സ്നേഹത്തിനു ശിലയിടാൻ ദിലീപ് എത്തി
Thursday, October 27, 2016 12:21 PM IST
നെടുങ്കുന്നം: അനുഗ്രഹയുടെ സുരക്ഷിത ഭവനത്തിന്റെ ആദ്യശിലയ്ക്കു സ്നേഹസ്പർശമേകി നടൻ ദിലീപ്. ആവേശത്തോടെ യാണു നാട്ടുകാർ ദിലീപിനെ വരവേറ്റത്. ദിലീപിന്റെ വരവ് ഡ്രൈവിംഗിനിടയിൽ ഹൃദയാഘാ തം മൂലം മരണം സംഭവിച്ച സ്വകാ ര്യ ബസ് ഡ്രൈവർ നെടുങ്കുന്നം പനയംതെങ്ങിൽ ഷാബിദാസിന്റെ ഏക മകൾ അനുഗ്രഹയ്ക്കും അമ്മ സിനിക്കും പ്രത്യാശയായി.

കഴിഞ്ഞ ജൂണിൽ നിറയെ യാ ത്രക്കാരുമായി സർവീസ് നടത്തുന്നതിനിടയിൽ കറുകച്ചാലിനു സമീപമാണു ഷാബിദാസിനു ഹൃദയാഘാതമുണ്ടായത്. യാത്രക്കാരിലാർക്കും ഒരു പോറൽ പോലും ഏൽക്കാതെ ബസ് സുരക്ഷിതമാ യി നിർത്തി ഷാബിദാസ് മരണത്തിനു കീഴടങ്ങുകയായിരുന്നു. ഷാബിദാസിന്റെ മരണത്തോടെ അനാഥമായി വാടകവീട്ടിൽ അ ന്തിയുറങ്ങുന്ന കുടുംബത്തെ സഹായിക്കാൻ ചങ്ങനാശേരി പ്രത്യാശ ടീം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയും നെടുങ്കു ന്നം പഞ്ചായത്തും ചേർന്നു ഷാബിദാസ് കുടുംബ സഹായനിധി രൂപീകരിച്ച് ആറു ലക്ഷത്തോളം രൂപ സമാഹരിച്ചു.

സ്വകാര്യബസ് ജീവനക്കാരും പണം സ്വരൂപിച്ചിരുന്നു. ഈ തുക ഉപയോഗിച്ചു നെടുങ്കുന്നം പഞ്ചായത്ത് 13–ാം വാർഡിൽ അഞ്ചു സെന്റ് സ്‌ഥലം വാങ്ങി നൽകി. തുടർന്നാണു ചലച്ചിത്രതാരം ദിലീപ് ഈ വസ്തുവിൽ വീടു നിർമിച്ചു നൽകാൻ തീരുമാനിച്ചത്. ഫാ. സെബാസ്റ്റ്യൻ പുന്നശേരിയിൽനി ന്നു ചലച്ചിത്ര സംവിധായകൻ ജോണി ആന്റണി ഷാബിദാസിന്റെ കുടുബത്തിന്റെ അവസ്‌ഥയറി ഞ്ഞു ദിലീപുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ദിലീപ് നേ തൃത്വം നൽകുന്ന ആക്ഷൻ ഫോഴ്സ് സുരക്ഷിത ഭവനം പദ്ധ തിയിലുൾപ്പെടുത്തി വീടു നിർമിച്ചു നൽകാൻ തയാറായി. ഈ പദ്ധതി പ്രകാരമുള്ള ജില്ലയിലെ ആദ്യ ഭവനമാണിത്.

ഇന്നലെ വൈകുന്നേരം നെടു ങ്കുന്നം സെന്റ് ജോൺ ദി ബാപ്റ്റി സ്റ്റ് പള്ളി പാരീഷ് ഹാളിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി ദിലീപ് ശിലാഫലകത്തി ന്റെ അനാച്ഛാദനം നിർവഹിച്ചു. കേരള ആക്ഷൻ ഫോഴ്സ് സം സ്‌ഥാന ജനറൽ സെക്രട്ടറി ഡോ.സി.എം. ഹൈദരാലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രത്യാശ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി, ചലച്ചിത്ര സംവിധായകൻ ജോണി ആന്റണി, ഫൊറോന വികാരി റവ.ഡോ.ജോസഫ് പുതുപ്പറമ്പിൽ, നെടുങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ, ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല, ജോസി തോമസ്, ആന്റണി സ്റ്റീഫൻ എന്നിവർ പ്രസംഗി ച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.


ആയിരങ്ങളെ സാക്ഷിയാക്കി ദിലീപിനു പിറന്നാൾ മധുരം

അനുഗ്രഹയ്ക്കൊപ്പം ജന്മദിനം ആഘോഷിച്ചു ചലച്ചിത്രതാരം ദിലീപ്. ബസ് ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതം മൂലം മരണം സംഭവിച്ച ഷാബിദാസിന്റെ ഏകമകൾ അനുഗ്രഹയ്ക്കു നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്‌ഥാപന കർമം നിർവഹിച്ച ഇന്നലെയായിരുന്നു ദിലീപിന്റെ ജന്മദിനവും. ജന്മദിന കേക്കു മുറിച്ചു ദിലീപ് വാത്സല്യപൂർവം അനഗ്രഹയുടെ ചുണ്ടിൽ വച്ചു നൽകി. വെള്ളിത്തിരയിൽ മാത്രം കണ്ടിട്ടുള്ള താരം നൽകിയ കേക്ക് വാങ്ങിയ അനുഗ്രഹ മറ്റൊരു കേക്കു കഷണം പ്രിയതാരത്തിനും നൽകി.

ആരുടെയും പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. നമ്മുടെ പ്രശ്നങ്ങൾക്കിടയിലും മറ്റുള്ളവരെ സഹായിക്കുമ്പോഴാണു ബന്ധ ങ്ങൾ ദൃഢമാകുന്നത്. അപ്പോഴാണ് മനുഷ്യർക്ക് കൂടുതൽ ഐക്യമുണ്ടാകുന്നതെന്നും മലയാളത്തിന്റെ പ്രിയതാരം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.