ഭൂമിയേറ്റെടുക്കുമ്പോൾ പാക്കേജിൽ പെടുത്തി ആനുകൂല്യം നൽകും: ഇ. ചന്ദ്രശേഖരൻ
Thursday, October 27, 2016 12:21 PM IST
തിരുവനന്തപുരം: പ്രോജക്ടുകൾക്കുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ പാക്കേജിൽ ഉ ൾപ്പെടുത്തി കൂടുതൽ ആനുകൂല്യം നൽകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. സംസ്‌ഥാനത്തു ഭൂമിക്കു ന്യായവില തീരുമാനിച്ച് ഉത്തരവിറക്കിയത് 2010 ജനുവരി നാലിനാണ്. വസ്തുവിനുള്ള കമ്പോളവില അനുസരിച്ചാണ് നഷ്‌ടപരിഹാരം നൽകുന്നത്.

നഷ്‌ടപരിഹാരം കുറഞ്ഞുപോയെന്ന് പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാം. കോടതിവിധി പ്രകാരം ഭൂവില വർധിപ്പിക്കുന്ന കേസുകളിൽ അതിനനുസൃതമായി കൂടിയ നഷ്‌ടപരിഹാരം നൽകുന്നുണ്ട്. വിലകുറച്ച് ആധാരം നടത്തിയിട്ടുള്ള ഭൂമിയേറ്റെടുക്കുമ്പോൾ നഷ്‌ടപരിഹാരം കുറഞ്ഞുപോകുന്നതിന് സർക്കാർ ഉത്തരവാദിയല്ല. ഭൂമിയേറ്റെടുക്കുന്നത് രജിസ്ട്രേഷൻ നടത്തിയിട്ടുള്ള വിലയെ അടിസ്‌ഥാനമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.