ലൂർദ്മാതാ എൻജി.കോളജിൽ ലഹരിവിരുദ്ധ സെമിനാർ
Thursday, October 27, 2016 12:14 PM IST
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചൽ ലൂർദ്മാതാ എൻജിനിയറിംഗ് കോളജിൽ ആന്റി നർക്കോട്ടിക് സെൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ‘വാടരുതീ മലരുകൾ’ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. 1200ഓളം വരുന്ന കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ച അദ്ദേഹം ലഹരിമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിനെതിരേയുള്ള പോരാട്ടത്തിൽ യുവതലമുറ എങ്ങനെ പ്രതികരിക്കണമെന്നും ചൂണ്ടിക്കാട്ടി. ലൂർദ്മാതാ എൻജിനിയറിംഗ് കോളജ് ഡയറക്ടർ പ്രഫ.പി.എം. ഹോർമിസ്, പ്രിൻസിപ്പൽ ഡോ.വി.ശ്യാംപ്രകാശ്, ലൂർദ്മാതാ കാറ്ററിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ.തോമസ് ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.