ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ ചരമവാർഷികാചരണം
ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ ചരമവാർഷികാചരണം
Thursday, October 27, 2016 12:14 PM IST
എടത്വ: ദൈവദാസൻ കേരള അസീസി പുത്തൻപറമ്പിൽ തൊമ്മച്ചന്റെ 108–ാം ചരമവാർഷികാചരണം എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ 30, 31, നവംബർ ഒന്ന് തീയതികളിൽ നടക്കും. 30ന് രാവിലെ ആറിനും 7.45നും 9.45നും വിശുദ്ധ കുർബാന, കബറിടത്തിങ്കൽ ഒപ്പീസ്. 11.15ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വികാരി ഫാ.ജോൺ മണക്കുന്നേൽ അധ്യക്ഷത വഹിക്കും. ഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടന സന്ദേശം നൽകും. വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ അനറ്റ് ചാലങ്ങാടി പ്രസംഗിക്കും.

31ന് പതിമൂന്നുമണി ആരാധന, കുമ്പസാരം. നവംബർ ഒന്നിന് രാവിലെ ആറിനും, ഏഴിനും വിശുദ്ധ കുർബാന, കബറിടത്തിങ്കൽ ഒപ്പീസ്. തായങ്കരി, പച്ച, കൊച്ചമ്മനം എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള തീർഥാടന പദയാത്രകൾ 11ന് പള്ളിയിൽ എത്തിചേരും. 11.15ന് വിശുദ്ധകുർബാന, സന്ദേശം, കബറിടത്തിങ്കൽ ഒപ്പീസ് വികാരി ജനറാൾ റവ.ഡോ.ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിക്കും. 12.30ന് നേർച്ചഭക്ഷണ വിതരണം.


നവംബർ 13ന് രണ്ടിനു ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചൻ അഖില കേരള ക്വിസ് മത്സരം നടക്കും. ചരമ വാർഷികാചരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പോസ്റ്റുലേറ്റർ ഫാ.സിബിച്ചൻ പുതിയിടം, അതിരൂപതാ പ്രസിഡന്റ് സിബിച്ചൻ സ്രാങ്കൻ, അതിരൂപതാ സ്പിരിച്ച്വൽ അസിസ്റ്റന്റ് ഫാ. ജോമോൻ ആശാംപറമ്പിൽ, റീജണൽ പ്രസിഡന്റ് പ്രഫ.മാത്യു വെള്ളാപ്പള്ളി പുരയ്ക്കൽ എന്നിവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.