പുത്തേഴൻ അവാർഡ് ആറ്റൂർ രവിവർമയ്ക്ക്
പുത്തേഴൻ അവാർഡ് ആറ്റൂർ രവിവർമയ്ക്ക്
Thursday, October 27, 2016 12:05 PM IST
തൃശൂർ: പുത്തേഴത്ത് രാമമേനോന്റെ സ്മരണാർഥമുള്ള പുത്തേഴൻ അവാർഡ് കവിയും വിവർത്തകനുമായ പ്രഫ. ആറ്റൂർ രവിവർമയ്ക്കു സമ്മാനിക്കും. മലയാളഭാഷയ്ക്ക് അദ്ദേഹം നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ് 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കുന്നതെന്നു പുത്തേഴൻ സ്മാരക ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പുത്തേഴത്ത് രാമമേനോന്റെ 125–ാം ജന്മദിനമായ 30ന് സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന ചട ങ്ങിൽ ഇന്ത്യൻ ന്യൂസ്പേപ്പർ സൊ സൈറ്റി പ്രസിഡന്റ് പി.വി. ചന്ദ്രൻ പുരസ്കാരം സമർപ്പിക്കും. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനംചെയ്യും. കാലടി സംസ്കൃത സർവകലാശാല റിട്ട.പ്രഫ. മുരളീമാധവൻ മുഖ്യാതിഥിയാകും. വൈകിട്ട് നാലുമുതൽ അമ്മന്നൂർ രജനീ ചാക്യാരുടെ കൂത്തും അരങ്ങേറും.


പ്രസിഡന്റ് ഡോ. പുത്തേഴത്ത് രാമചന്ദ്രൻ, ശ്രീകുമാർ പുത്തേഴത്ത്, പി. ശശിധരമേനോൻ, പി.ജി. കുമാർമേനോൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.