ദേശീയ സാമ്പിൾ സർവേ: പരിശീലന പരിപാടി സംഘടിപ്പിച്ചു
Thursday, October 27, 2016 12:05 PM IST
തിരുവനന്തപുരം: ദേശീയ സാമ്പിൾ സർവേയുടെ സേവന മേഖലയിലെ സംരംഭങ്ങളെക്കുറിച്ചുള്ള 74–ാം റൗണ്ടിന്റെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആസൂത്രണ സാമ്പത്തിക കാര്യ അഡീ. ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ നിർവഹിച്ചു.

സംസ്‌ഥാന വരുമാനത്തിന്റെ മുഖ്യപങ്ക് സംഭാവന ചെയ്യുന്നത് വാണിജ്യം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന സേവനമേഖലയിൽ നിന്നാണ്.

ഈ മേഖലയിൽ നിന്നു വിവരശേഖരണം നടത്താനാണ് സർവേയുടെ 74–ാം റൗണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.