ആരോഗ്യ–വിദ്യാഭ്യാസരംഗത്തു മാതാ അമൃതാനന്ദമയിയുടെ പ്രവർത്തനം മഹത്തരം: പ്രധാനമന്ത്രി
ആരോഗ്യ–വിദ്യാഭ്യാസരംഗത്തു മാതാ അമൃതാനന്ദമയിയുടെ പ്രവർത്തനം മഹത്തരം: പ്രധാനമന്ത്രി
Tuesday, September 27, 2016 1:28 PM IST
കരുനാഗപ്പള്ളി: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ അമൃതാനന്ദമയി നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാ അമൃതാനന്ദമയിയുടെ 63–ാമത് ജന്മദിനാഘോഷ വേളയിൽ അമൃതപുരിയിൽ തിങ്ങി നിറഞ്ഞ ഭക്‌തലക്ഷങ്ങളെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അമൃതാനന്ദമയി മഠവും സ്‌ഥാപനങ്ങളും നടത്തുന്ന മികച്ച സന്നദ്ധസേവനപ്രവർത്തനങ്ങളെക്കുറിച്ചു തനിക്കു ധാരണയുണ്ടെന്നു മോദി പറഞ്ഞു. ലോകത്തെ പാവപ്പെട്ടവരെയും അശരണരെയും ജീവിതത്തിലെ അടിസ്‌ഥാനപ്രശ്നങ്ങളായ ഭക്ഷണം, പാർപ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ജീവനോപാധി എന്നീ കാര്യങ്ങളിൽ മാതാ അമൃതാനന്ദമയി സഹായിക്കുന്നു.

ശുചിത്വം, ക്ദകുടിവെള്ളം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ അവർ നൽകിയിട്ടുള്ള നിസ്തുലമായ സംഭാവനകൾ താൻ എടുത്തുകാട്ടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പതിനായിരക്കണക്കിനു ഭക്‌തരാണ് അമൃതപുരി കാമ്പസിലെത്തിയത്.


രാവിലെ സൂര്യകാലടി സൂര്യൻ ഭട്ടതിരിപ്പാടിന്റെ ഗണപതി ഹോമത്തോടെയാണ് ജന്മദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം നടന്നു. സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ ഗുരുപാദപൂജ നടന്നു. തുടർന്നു മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശം നൽകി. ഗവർണർ ജസ്റ്റിസ്.പി. സദാശിവം, ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരി, വി.കെ. സിംഗ്, ശ്രീപദ് യശോ നായിക്, രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി ജെ. കുര്യൻ, ആന്ധ്രപ്രദേശ് മന്ത്രി ഗന്ധ ശ്രീനിവാസ റാവു, എംപി മാരായ അമർസിംഗ്, എം.കെ. രാഘവൻ, പുതുച്ചേരി ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ ഫിലിപ്പ് സ്വനീർ, ഒ. രാജഗോപാൽ എംഎൽഎ, പി.സി. ജോർജ് എംഎൽഎ, വെള്ളാപ്പള്ളി നടേശൻ ടി.പി.സെൻകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.