കരിങ്കൊടി കാണിച്ചവർ ചാനലുകാരുടെ വാടകക്കാരെന്നു മുഖ്യമന്ത്രി ആവർത്തിച്ചു
Tuesday, September 27, 2016 1:28 PM IST
കൊച്ചി: ചാനലുകാർ വാടകയ്ക്കെടുത്തവരാണു തിരുവനന്തപുരത്തുതന്നെ കരിങ്കൊടി കാണിച്ചവരെന്ന നിലപാടിൽ ഉറച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കരിങ്കൊടി കാണിച്ചതു യൂത്ത് കോൺഗ്രസ് പ്ലാൻ ചെയ്തതാണെന്നു തനിക്കു തോന്നിയില്ലെന്നും ചാനലുകാർ സംഘടിപ്പിച്ചവരായിരിക്കും അവരെന്നും മുഖ്യമന്ത്രി കൊച്ചിയിൽ ആവർത്തിച്ചു. ഇന്നലെ രാവിലെ നിയമസഭയിൽ പങ്കെടുത്ത ശേഷം ഉച്ചകഴിഞ്ഞ് എറണാകുളം ഗസ്റ്റ്ഹൗസിലെത്തിയ മുഖ്യമന്ത്രിയോടു പ്രതികരണമാരാഞ്ഞപ്പോഴാണു തന്റെ നിലപാടിൽ മാറ്റമില്ലെന്നു പറഞ്ഞത്. യൂത്ത് കോൺഗ്രസ് പ്രധാനപ്പെട്ട യുവജനസംഘടന തന്നെയാണ്. തീരെ ആളില്ലാത്ത സംഘടനയാണെന്നൊന്നും പറയാൻ സാധിക്കില്ല. യൂത്ത് കോൺഗ്രസുകാരെ അപമാനിക്കാൻ വേണ്ടിയല്ല താൻ നിയമസഭയിൽ ഇക്കാര്യം പറഞ്ഞതെന്നും പിണറായി പറഞ്ഞു.ചാനലുകാർ ഇത്തരം പരിപാടി മുമ്പും കാണിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.