ആദം സിനിമയുടെ സംവിധായകനും നിർമാതാവിനും കോടതി നോട്ടീസ്
Tuesday, September 27, 2016 1:28 PM IST
കൊച്ചി: ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉണ്ടെന്നു കാണിച്ച് ആദം സിനിമയ്ക്കെതിരായി സ്വകാര്യ വ്യക്‌തി നൽകിയ ഹർജിയിൽ കോടതി നോട്ടീസ് അയച്ചു.

ബൈബിളിൽ ചവിട്ടിനിന്നു യേശുക്രിസ്തുവിന്റെ തിരുസ്വരൂപം തകർക്കുന്നതിന്റെയും പള്ളിയിൽ ക്രൂശിതരൂപം തലകീഴായി തൂക്കുന്നതിന്റെയും ദൃശ്യങ്ങൾ സിനിമയി ൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതു ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും കാണിച്ചു കോതകുളം സ്വദേശി എം.ജെ. വർഗീസ് നൽകിയ ഹർജിയിലാണു പറവൂർ മുൻസിഫ് കോടതിയുടെ നടപടി.

ഹർജിയിൽ ആവശ്യപ്പെട്ട പ്ര കാരം ചിത്രത്തിന്റെ നിർമാതാവ് ജോസ്, സംവിധായകൻ ഷാബിൻ, പ്രൊഡക്ഷൻ കൺട്രോളർ ഹോച്ച്മിൻ, ജില്ലാ കളക്ടർ, ചീഫ് സെക്രട്ടറി എന്നിവർക്കാണു കോടതി നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എം.ജെ. വർഗീസ് പത്രസമ്മേളന ത്തിൽ പറഞ്ഞു.

ഈ മാസം 30നാണു ചിത്രത്തി ന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കം ക്രിസ്തീയ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും ചിത്രത്തിന്റെ റിലീസ് തടയണമെന്നും ആവ ശ്യപ്പെട്ടു ശനിയാഴ്ച കളക്ടർക്കു പരാതി നൽകിയിരുന്നു. പരാതിയിൽ തീരുമാനമാകാത്തതിനെത്തുടർന്നാണു കോടതിയെ സമീപിച്ചത്.

സിനിമയുടെ ചിത്രങ്ങൾ, ട്രെയ്ലർ ദൃശ്യങ്ങൾ എന്നിവ സഹിതമാണു കോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു കളക്ടർക്കും ചീഫ് സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറുമായി സംസാരിച്ചപ്പോൾ ഇത്തരം ദൃശ്യങ്ങൾ ഉള്ളതായി അദ്ദേഹം സമ്മതിച്ചുവെന്നും വർഗീസ് പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദം കേൾക്കാനായി കേസ് ഒക്ടോബർ നാലിലേക്കു മാറ്റി.വകുപ്പുതന്നെ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.