മാവോയിസ്റ്റ് സംഘത്തിൽ പത്തിലേറെ പേർ
Tuesday, September 27, 2016 1:28 PM IST
കരുളായി(മലപ്പുറം): നിലമ്പൂർ മേഖലയിലെ നെടുങ്കയം മുണ്ടക്കടവ് കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘത്തിൽ പത്തിൽ കൂടുതൽ ആളുകൾ ഉള്ളതായാണു സൂചന. സംഘത്തിലെ മലയാളിയായ സോമനെ ആദിവാസികൾ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയും സംഘത്തിലുള്ളതായി ആദിവാസികൾ പറഞ്ഞു. എല്ലാവരും ആയുധധാരികളാണെന്നും കോളനിക്കു പുറത്തു കൂടുതൽ പേർ ഉണ്ടായിരുന്നതായും ആദിവാസികൾ പോലീസിനെ അറിയിച്ചു. കോളനിയിൽ എത്തിയ മാവോയിസ്റ്റ് സംഘമാണു പോലീസിനു നേരേ വെടിയുതിർത്തത്.

യുഎപിഎ, ആംസ് ആക്ട്, വധശ്രമം തുടങ്ങി എട്ടോളം വകുപ്പുകൾ ചേർത്താണു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രദേശത്തു പോലീസ് കനത്ത ജാഗ്രതയിലാണ്. കരുളായി പഞ്ചായത്തുകളിലെ ആദിവാസി കോളനികളിൽ വീണ്ടും മാവോയിസ്റ്റുകൾ സജീവമായിരിക്കു കയാണ്. പഞ്ചായത്തിലെ നെടുങ്ക യം, മുണ്ടക്കടവ്, ഉച്ചക്കുളം, മാഞ്ചീരി കോളനികളും അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് കോളനികളിലുമാണ് മാവോയിസ്റ്റ് ഭീഷണി തുടരുന്നത്. കോളനികളിൽ എത്തുന്ന മാവോയിസ്റ്റുകൾ ആദിവാസികളെ വിളിച്ചു ചേർത്തു ക്ലാസെടുക്കുന്നതു തുടർച്ചയായിട്ടുണ്ട്. സർക്കാരിനെ തിരേ സമരത്തിനു ആഹ്വാനം ചെയ്യുന്നതും ഭക്ഷണവസ്തുക്കൾ ശേഖരിച്ചു കൊണ്ടുപോകുന്നതും ആദിവാസികളെ ബുദ്ധിമുട്ടിലാക്കുകയാണ്. മാവോയിസ്റ്റ് ഭീഷണി ഒഴിവാക്കാൻ തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള പോലീസ് സേനയെ കോ ളനികളിൽ വിന്യസിക്കുന്നതു സ്വൈരജീവിതത്തിനു തടസമാകുന്നതായും ആദിവാസികൾ ആരോ പിക്കുന്നു. നിരന്തരമായുള്ള മാവോയിസ്റ്റുകളുടെ ക്ലാസുകളും സമ്പർ ക്കവും മൂലം ആദിവാസികളിൽ ചിലർ മാവോയിസ്റ്റ് ആഭിമുഖ്യമുള്ളവരാകുന്നതായും സംശയമുണ്ട്.


അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് കോളനിയുടെ സമീപപ്രദേശത്തുള്ളവർ പോലും മാവോയിസ്റ്റ് സാന്നിധ്യം മൂലം കഷ്‌ടത്തിലാണ്. ഇവിടുത്തെ വീടുകളി ലും മറ്റും മാവോയിസ്റ്റുകൾ കയറു ന്നതും ഭക്ഷ്യവസ്തുക്കൾകൊണ്ടു പോകുന്നതും വർധിച്ചിട്ടുണ്ട്. പലപ്പോഴും ഗ്രാമവാസികൾ ഇക്കാര്യം പുറത്തു പറയാറില്ല. ഒരു വശത്തു മാവോയിസ്റ്റുകളും മറുവശത്തു പോലീസും നിരന്തരം കയറിയിറങ്ങുന്നതുമൂലം മക്കൾക്കു വരുന്ന വിവാഹാലോചനപോ ലും മുടങ്ങുന്നതു പതിവാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.