ഡ്രഗ്സ് കൺട്രോളർ ഓഫീസിൽ വിജിലൻസ് പരിശോധന
Tuesday, September 27, 2016 1:19 PM IST
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഡ്ര ഗ്സ് കൺട്രോളർ ഓഫീസിൽ മിന്ന ൽ പരിശോധന നടത്തി. ഓഫീസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷണ വിധേയമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഓഫീസിനെക്കുറിച്ച് വിജിലൻസിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലായിരുന്നു പരിശോധന.

വിവിധ ഓഫീസുകളിൽനിന്നു ജനങ്ങൾക്കു മികച്ച സേവനം ലഭ്യമാകണമെന്നു ജേക്കബ് തോമസ് പറഞ്ഞു. എന്നാൽ, അഴിമതി ഇതിനു തടസമാകുന്നു. അഴിമതിക്കെതി രായി പ്രവർത്തിക്കാനാണ് വിജിലൻസ് സംവിധാനം. മുൻകാലങ്ങളിൽ ഡ്രഗ്സ് കൺട്രോളർ ഓഫീസിനെക്കുറിച്ചു നിരവധി പരാതികൾ ലഭിച്ചിരുന്നു. ജനങ്ങൾക്കു ഗുണനിലവാരമുള്ള മരുന്ന് ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.