മന്ത്രി ഇ.പി. ജയരാജന് നേരെ കരിങ്കൊടി
Tuesday, September 27, 2016 1:19 PM IST
വെഞ്ഞാറമൂട്: മന്ത്രി ഇ.പി. ജയരാജന് നേരെ കന്യാകുളങ്ങര ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. വെമ്പായത്ത് സിപിഎം മാണിക്കൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു മടങ്ങവേ കന്യാകുളങ്ങര ജംഗ്ഷനിൽ എത്തിയപ്പോൾ ആണ് ഇരുപതോളം വരുന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാട്ടിയത്. ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.