മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ മരിയോത്സവം ഒന്നുമുതൽ
Tuesday, September 27, 2016 1:11 PM IST
ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഏഴു ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന അഖണ്ഡ ദിവ്യകാരുണ്യ ആരാധനയും ജപമാലയും – ഡിവൈൻ മരിയോത്സവം –2016 ഒക്ടോബർ ഒന്നുമുതൽ എട്ടുവരെ നടത്തും.

ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മരിയോത്സവം ഒന്നിനു വൈകിട്ട് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനംചെയ്യും. ഡിവൈൻ ധ്യാനകേന്ദ്രം മലയാള വിഭാഗം ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന മരിയോത്സവത്തിൽ ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി, ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, ഡോ.അലക്സ് വടക്കുംതല, സാമുവേൽ മാർ ഐറേനിയസ്, മാർ മാത്യു വാണിയകിഴക്കേൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുളിക്കൽ എന്നിവർ സന്ദേശം നൽകും.

പ്രശസ്ത വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. പോൾ പുതുവ, ഫാ. ജെയിംസ് കല്ലുങ്കൽ, ഫാ. മാത്യു തടത്തിൽ, ഫാ. ജോസ് ഉപ്പാണി, ഫാ. മാത്യു ആശാരിപ്പറമ്പിൽ, ഫാ. ജോയ് ചെമ്പകശേരിയിൽ, ഫാ.ആന്റണി പയ്യപ്പിള്ളി, ഫാ. ആന്റോ കണ്ണമ്പുഴ, ഫാ.ആന്റോ ചിറപ്പറമ്പിൽ, ഫാ.വർഗീസ് കൊറ്റാപറമ്പിൽ, ഫാ.സക്കറിയാസ് എടാട്ട്, ഫാ. സെർബിൻ ഈട്ടിക്കാട്ട്, ഫാ. ബിനോയി ചക്കാനിക്കുന്നേൽ, ഫാ.അരുൺ ലൂയീസ്, ഫാ. ജോസ് ഇല്ലിമൂട്ടിൽ എന്നിവർ വചനപ്രഘോഷണം നടത്തും. പ്രശസ്ത ഗാനരചയിതാവായ ബേബി ജോൺ കലയന്താനിയുടെ നേതൃത്വത്തിൽ ടീം വചനം പങ്കുവയ്ക്കുകയും ജപമാല നയിക്കുകയും ചെയ്യും.


സമാപനദിനമായ ഒക്ടോബർ എട്ടിനു സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ജപമാലയ്ക്കു നേതൃത്വം നൽകും. എല്ലാ ദിവസവും ഡിവൈനിൽ താമസിച്ചു ശുശ്രൂഷയിൽ പങ്കെടുക്കാനും ദിവസേന പോയിവന്നു പങ്കെടുക്കാനും സൗകര്യമുണ്ടായിരിക്കുമെന്നു ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ അറിയിച്ചു. 3000ത്തിൽപ്പരം പേർക്ക് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ടി. ദേവപ്രസാദ്, ഷിബു എലുവത്തിങ്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.