സ്കൂൾ വിദ്യാർഥിനിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമം
Tuesday, September 27, 2016 1:07 PM IST
പന്തളം: കൂട്ടുകാരിക്കൊപ്പം സ്കൂളിലേക്കു പോകുമ്പോൾ ഏഴാം ക്ലാസുകാരിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമം. കുട്ടികൾ ബഹളം കൂട്ടിയപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഇതര സംസ്‌ഥാന തൊഴിലാളിയെന്ന് സംശയിക്കുന്ന യുവാവ് മുങ്ങി.

ഇന്നലെ രാവിലെ ഒമ്പതോടെ എംസി റോഡിൽനിന്നു കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഉപവഴിയിലായിരുന്നു സംഭവം. പന്തളം കവലയ്ക്കു സമീപമുള്ള സ്കൂളിലേക്കു വരികയായിരുന്നു വിദ്യാർഥിനികൾ. പിന്നിലൂടെ നടന്നു വന്ന യുവാവാണു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇരുവരും ബഹളം കൂട്ടിയപ്പോൾ യുവാവ് ബാഗിൽ നിന്നെടുത്ത കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഹിന്ദിയിലാണ് യുവാവ് സംസാരിച്ചതെന്നാണ് വിദ്യാർഥിനികൾ പോലീസിൽ നല്കിയ മൊഴി.


ബഹളം കേട്ട് സമീപത്തെ വീടുകളിൽ നിന്നുള്ളവർ ഓടിയെത്തിയെങ്കിലും യുവാവ് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്‌ഥലത്തെത്തി. വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പോലീസ് തയാറാക്കിയ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. കറുത്ത പാന്റ്്സും ചുവന്ന ഷർട്ടുമായിരുന്നു യുവാവിന്റെ വേഷം. 22 വയസ് തോന്നിക്കുന്ന ഇയാൾ പിന്നിൽ ബാഗും ധരിച്ചിരുന്നതായി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.