ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് പ്രഭാ വർമയ്ക്ക്
ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് പ്രഭാ വർമയ്ക്ക്
Tuesday, September 27, 2016 1:07 PM IST
തിരുവനന്തപുരം: പ്രിന്റ്, ഇലക്ട്രോണിക്സ് മീഡിയ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി പ്രഭാ വർമക്കു ലഭിച്ചു. തെലുങ്കാന സർക്കാരും ഇൻഡിവുഡ് ഫിലിം കാർണിവലും സംയുക്‌തമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പ്രഭാ വർമ്മക്ക് പുറമെ പ്രഭു ചാവ്ല (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്), ഡോ. പി.ജെ. സുധാകർ (പ്രസ് ഇൻഫർമേഷൻ ബ്യൂറോ), ബ്രഹ്മാനന്ദ റെഡ്ഡി (ടിവി 5 ന്യൂസ് ചാനൽ), മോഹൻ വടയാർ (ദി ഗൾഫ് ടുഡെ) എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. തെലുങ്കാന സർക്കാരിൻറെ നികുതി വകുപ്പ് സെക്രട്ടറി നവീൻ മിത്തലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.